Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:08 AM IST Updated On
date_range 19 Oct 2017 11:08 AM ISTആറ് മുതല്‍ റേഷന്‍ കടകൾ അടച്ച് സമരം
text_fieldsbookmark_border
കൊച്ചി: റേഷന്‍ കടകളില്‍ കമ്പ്യൂട്ടർവത്കരണം പൂര്‍ത്തിയാക്കണമെന്നും വ്യാപാരികളുടെ വേതനപാക്കേജ് ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നവംബര്‍ ആറ് മുതല്‍ കടകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ആൻറണി പാലക്കുഴി എന്നിവര്‍ അറിയിച്ചു. വാതില്‍പ്പടി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, മുന്‍ഗണന പട്ടികയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന 10 ലക്ഷം പരാതികളില്‍ തീരുമാനമെടുക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് സമരം ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story