Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ദലിത്'നിരോധനം...

'ദലിത്'നിരോധനം പിൻവലിക്കണം –-തനിമ

text_fields
bookmark_border
ആലുവ: ദലിത് എന്ന പദം നിരോധിച്ച സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് തനിമ കലാസാഹിത്യവേദി സംസ്‌ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തെ ഏകോപിപ്പിക്കാൻ അംബേദ്‌കർ അടക്കമുള്ള ദേശീയനേതാക്കൾ രൂപപ്പെടുത്തിയ വാക്കാണത്. പുതിയ കാലത്ത് ഉയർന്നുവന്ന ദലിത് അനുകൂല സാംസ്കാരികഭാഷയെകൂടി നിരോധിക്കുന്ന ഇൗ നീക്കം ഫാഷിസമാണ്. എഴുത്തുകാരുടെ സ്വാതന്ത്ര്യമായ ഭാഷയിൽ ഇടതുസർക്കാർതന്നെ കൈെവക്കുന്നത് വിരോധാഭാസമാണ്. ഇത്തരം കീഴ്വഴക്കങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും യോഗം വിലയിരുത്തി. എഴുത്തുകാരനും വിവർത്തകനുമായ വി.എ. കബീർ സംഗമം ഉദ്ഘാടനം ചെയ്തു. ആലുവ ഹിറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്‌ഥാന പ്രസിഡൻറ് ആദം അയ്യൂബ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി ഡോ. ജമീൽ അഹമ്മദ്, ഡോ. ഷാജഹാൻ, ഫൈസൽ കൊച്ചി, റഹ്മാൻ മുന്നൂര്, സക്കീർ ഹുസൈൻ, സൈനബ് ചാവക്കാട് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് അൻസാർ തായിക്കാട്ടുകര നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story