Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:08 AM IST Updated On
date_range 19 Oct 2017 11:08 AM ISTലഹരിക്കടിമയായ മകനെ കൊന്ന് പിതാവ് തൂങ്ങിമരിച്ചു
text_fieldsbookmark_border
പറവൂർ: മയക്കുമരുന്നിന് അടിമയായ മകനെ കഴുത്തറത്ത് കൊന്ന് പിതാവ് തൂങ്ങിമരിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് നാലാം വാർഡിൽ പറയകാട് മൂലേക്കടവ് പാലത്തിന് സമീപം കാക്കനാട് വീട്ടിൽ പവനൻ (58), മനോജ് (മനു -22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30ഒാടെയാണ് സംഭവം പുറത്തറിഞ്ഞത്. ചെറായി സ്വദേശികളായിരുന്ന ഇവർ രണ്ടുമാസം മുമ്പാണ് പറയകാേട്ടക്ക് താമസം മാറ്റിയത്. ബുധനാഴ്ച പുലർച്ച മൂന്നിനും അഞ്ചിനും ഇടയിൽ മൂർച്ചയേറിയ ആയുധം കൊണ്ട് മകെൻറ കഴുത്ത് മുറിക്കുകയായിരുന്നു. വീടിെൻറ മുകളിലത്തെ നിലയിലാണ് മനോജ് ഉറങ്ങിയത്. പിതാവ് പവനൻ താഴത്തെ മുറിയിലും. മനോജിനെ കൊലപ്പെടുത്തിയശേഷം അച്ഛൻ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ് നിഗമനം. മനോജിെൻറ മൃതദേഹം മുകളിലെ മുറിയിലും പവനേൻറത് അടുക്കളയിലുമാണ് കാണപ്പെട്ടത്. ലഹരിക്ക് അടിമയായിരുന്ന മനോജ് വീട്ടിൽ അക്രമാസക്തമായ രീതിയിൽ പെരുമാറിയിരുന്നത് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതാണ് നാടിെന ഞെട്ടിച്ച സംഭവത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മനോജ് ഉറക്കത്തിലായിരുന്നപ്പോഴാണ് കൊലപാതകെമന്ന് കരുതുന്നു. കഴുത്തിൽ ആഴമുള്ള മുറിവുണ്ട്. ബുധനാഴ്ച രാവിലെ 7.30ന് ശേഷമാണ് പവനൻ ആത്മഹത്യ ചെയ്തത്. ഏഴു മണിയോടെ വീടിെൻറ പരിസരത്ത് സമീപവാസികള്‍ ഇയാളെ കണ്ടിരുന്നു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പവനെൻറ ഭാര്യ ലതികയും (റിട്ട. അധ്യാപിക) മൂത്തകമൻ സൂരജും ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആലുവയിലെ ബന്ധുവീട്ടിൽ പോയിരുന്നു. ബുധനാഴ്ച രാവിലെ പവനൻ അവിടെ ചെല്ലാമെന്ന് പറഞ്ഞിരുന്നെങ്കിലും കാണാതായതോടെ ലതിക ഫോൺ ചെയ്തു. രണ്ട് പേരുടെയും ഫോണിലേക്ക് മാറി മാറി വിളിച്ചിട്ടും എടുക്കാതായതോടെ പവനെൻറ സഹോദരൻ വിനയനെ വിളിച്ച് വീട്ടിൽപ്പോയി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. 10.30ഒാടെ ഇയാൾ ചെന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. അയൽവാസികളെയും ബന്ധുക്കളെയും തുടർന്ന് പൊലീസിലും അറിയിച്ചു. പൊലീസിന് പവനൻ എഴുതിയെന്ന് കരുതുന്ന അഞ്ച് പേജുള്ള കത്ത് ലഭിച്ചു. വടക്കേക്കര സി.ഐ എം.കെ. മുരളി, എസ്.ഐ ഷാരോൺ എന്നിവർ കത്തിെൻറ ഉള്ളടക്കം മനസ്സിലാക്കിയതോടെ മരണങ്ങളിൽ ദുരൂഹതയിെല്ലന്ന് ബോധ്യപ്പെട്ടു. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പട്ടാളത്തിലായിരുന്ന പവനൻ പിന്നീട് റവന്യൂ വകുപ്പിൽ നിന്നാണ് വിരമിച്ചത്. മൂത്ത മകൻ സൂരജ് എറണാകുളത്ത് മൊബൈൽ ഫോൺ വിൽപന കേന്ദ്രത്തിൽ ജീവനക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story