Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വപ്ന തുല്യമായി...

സ്വപ്ന തുല്യമായി മെട്രോയാത്ര; ദീപാവലിക്ക് ഇരട്ടി മധുരം

text_fields
bookmark_border
ആലുവ: സ്വപ്നതുല്യമായ മെട്രോയാത്ര യാഥാർഥ്യമായപ്പോൾ ദീപാവലിക്ക് ഇരട്ടി മധുരം ലഭിച്ച അനുഭവമായിരുന്നു അവർക്ക്. സ്വപ്നം കാണാൻപോലും ആകാത്ത യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞപ്പോൾ അക്ഷരാർഥത്തിൽ അവർ അമ്പരന്നു. കൊച്ചിയിൽനിന്ന് മെട്രോയിൽ ആലുവയിൽ വന്നിറങ്ങിയപ്പോഴും യാത്രചെയ്തത് സ്വപ്നത്തിലാണോയെന്ന സംശയത്തിലായിരുന്നു പലരും. കൊച്ചി നഗരത്തിൽ തെരുവിൽ അലയുന്ന 54 പേരാണ് ഈ 'സ്വപ്ന യാത്ര' നടത്തിയത്. തേവര സേക്രട്ട് ഹാർട്ട് കോളജിലെ വിദ്യാർഥികളാണ്‌ ഇതിനുള്ള അവസരമൊരുക്കിയത്. ചില വിദ്യാർഥികൾ സാമൂഹിക സേവനത്തി​െൻറ ഭാഗമായി തെരുവിൽ അലയുന്നവർക്ക് ബുധനാഴ്ചകളിൽ സൗജന്യ ഭക്ഷണം നൽകാറുണ്ട്. ഈ ദീപാവലിക്ക് പലഹാരങ്ങൾക്ക് പകരം മെട്രോയിൽ യാത്രക്ക് അവസരമൊരുക്കാമെന്ന് കുട്ടികൾ തീരുമാനിക്കുകയായിരുന്നു. റോട്ടറി ക്ലബ് അധികൃതരും കോളജ് മാനേജ്‌മ​െൻറും അനുകൂലമായി പ്രതികരിച്ചതോടെ കുട്ടികളുടെ ആശയം യാഥാർഥ്യമായി. ആലുവയിൽ എത്തിയ യാത്രക്കാർ ഏറെ സന്തോഷവാന്മാരായിരുന്നു. പാട്ടും ആട്ടവുമായി യാത്രയെ അവർ അവിസ്മരണീയമാക്കി. വിദ്യാർഥികളും ഇവർക്കൊപ്പം ചേർന്നു. ചേർത്തുനിർത്തി സെൽഫിയെടുക്കാൻ കുട്ടികൾ മത്സരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story