Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:08 AM IST Updated On
date_range 19 Oct 2017 11:08 AM ISTനിയമസഭയുടെ വജ്രജൂബിലി ആഘോഷം മഹാരാജാസിൽ നവംബർ ആറിനും ഏഴിനും
text_fieldsbookmark_border
കൊച്ചി: നവംബർ ആറിനും ഏഴിനും നടക്കുന്ന കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് രാജകീയ കലാലയം വേദിയാകും. മഹാരാജാസ് കോളജ് സെൻറിനറി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം, സെമിനാർ, ഡിബേറ്റ് മത്സരം, വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവയും ഇംഗ്ലീഷ് മെയിൻ ഹാളിൽ നിയമസഭ മ്യൂസിയം പ്രദർശനവും ഫിസിക്സ് ഗാലറിയിൽ ഡോക്യുമെൻററി പ്രദർശനവും നടക്കും. ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ അധ്യക്ഷതയിൽ എറണാകുളം െഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേർന്ന ജനകീയസമിതി രൂപവത്കരണ യോഗത്തിൽ വിപുല പരിപാടികൾക്ക് രൂപം നൽകി. കേരള നിയമസഭയുടെയും ജില്ല ഭരണകൂടത്തിെൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ ജില്ലതല ഉദ്ഘാടനം നവംബർ ആറിന് മഹാരാജാസ് സെൻറിനറി ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കും. ഉദ്ഘാടന സമ്മേളത്തിനുശേഷം കൊച്ചി-, തിരുകൊച്ചി നിയമസഭയിൽ അംഗങ്ങളായിരുന്നവരടക്കം മൺമറഞ്ഞ പ്രമുഖ നിയമസഭ സാമാജികർക്ക് സ്മരണാഞ്ജലിയും ജീവിച്ചിരിക്കുന്ന പ്രമുഖ മുൻ സാമാജികർക്ക് സ്നേഹാദരങ്ങളും അർപ്പിക്കും. വൈകീട്ട് മൂന്നിന് 'വ്യവസായിക നിയമങ്ങൾ കേരള സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ' വിഷയത്തിൽ സെമിനാർ നടക്കും. അഞ്ചുമുതൽ ഏഴുവരെ വിദ്യാർഥികളുടെ കലാപരിപാടികൾ. നവംബർ ഏഴിന് കോളജ് വിദ്യാർഥികൾക്ക് ഡിബേറ്റ് മത്സരം. നിയമസഭയുടെയും സംസ്ഥാനത്തിെൻറയും ചരിത്രം അനാവരണം ചെയ്യുന്ന നിയമസഭ മ്യൂസിയത്തിെൻറ പ്രദർശനം കാണാൻ രണ്ടുദിവസങ്ങളിലും പൊതുജനങ്ങൾക്ക് അവസരമുണ്ടാകും. നിയമസഭയുടെ ചരിത്രമുഹൂർത്തങ്ങൾ അവതരിപ്പിക്കുന്ന ഡോക്യുമെൻററി പ്രദർശനവുമുണ്ടാകും. പ്രഫ. എം.കെ. സാനു രക്ഷാധികാരിയായും എ.ഡി.എം എം.കെ. കബീർ കൺവീനറായും ജനകീയസമിതി രൂപവത്കരിച്ചു. കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ള സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 0484 2422227, 8547278291. ഡിബേറ്റിന് കോളജിൽനിന്ന് രണ്ടുപേരടങ്ങുന്ന ടീമിന് മത്സരിക്കാം. ഫോൺ: 9746973245, 9495506642.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story