Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:08 AM IST Updated On
date_range 19 Oct 2017 11:08 AM ISTദീപപ്രഭയൊരുക്കി മധുരത്തിലലിഞ്ഞ് മട്ടാഞ്ചേരിയിൽ ദീപാവലിയാഘോഷം
text_fieldsbookmark_border
മട്ടാഞ്ചേരി: ദീപാലങ്കാരമൊരുക്കിയും സ്നേഹ സമ്മാനമായി മധുരപലഹാരങ്ങൾ നൽകിയും കൊച്ചിയിലെ വടക്കേ ഇന്ത്യൻ സമൂഹം ദീപാവലി ആഘോഷിച്ചു. രാത്രി ദാണ്ഡിയ നൃത്തവും അരങ്ങേറി. കുട്ടികൾ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. സ്ത്രീകൾക്കായി രംഗോലി മത്സരവും ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിലും നഗരവീഥികളിലും ഭവനങ്ങളിലും ദീപപ്രഭയൊരുക്കി. ആഘോഷ തിമിർപ്പിൽ നാട്ടുകാർക്കൊപ്പം വിദേശികളും പങ്കാളികളായി. ക്ഷേത്രങ്ങളിൽ ദീപക്കാഴ്ചയും പ്രസാദ വിതരണവും നടന്നു. പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭക്തജനസമിതി ദീപക്കാഴ്ചയൊരുക്കി. കൊച്ചി ടി.ഡി ക്ഷേത്രത്തിൽ വിശേഷാർച്ചനയുമായി സഹസ്ര ദീപാലങ്കാര സേവ നടന്നു. ആനവാതിൽ പഴയന്നൂർ ഭഗവതി ക്ഷേത്രം, വടക്കേയിന്ത്യൻ സമൂഹത്തിെൻറ ശ്രീരാംമന്ദിർ ദരിയസ്ഥൻ ക്ഷേത്രം, നവനീത്കൃഷ്ണക്ഷേത്രം, വടക്കേമഠം ശ്രീ ശാസ്താ ക്ഷേത്രം, ശ്രീ കാമാക്ഷിയമ്മൻ കോവിൽ, മുല്ലയ്ക്കൽ വനദുർഗാക്ഷേത്രം, ചെറളായി തുണ്ടിപറമ്പ് ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം, അമരാവതി ശ്രീമത് ജനാർദനക്ഷേത്രം, ഗോപാലകൃഷ്ണ മന്ദിർ, കരുവേലിപ്പടി രാമേശ്വരം ശിവക്ഷേത്രം തുടങ്ങിയിടങ്ങളിൽ ദീപക്കാഴ്ച, പ്രസാദ വിതരണം, സംഗീത സേവ എന്നിവ നടന്നു. വയോജന നിയമപഠന ക്ലാസ് പള്ളുരുത്തി: കൊച്ചി താലൂക്ക് ലീഗൽ സർവിസ് സൊസൈറ്റിയുടെയും വയോജനസംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വയോജന സംരക്ഷണ നിയമപഠന ക്ലാസ് സംഘടിപ്പിക്കുന്നു. 21ന് രണ്ടിന് തോപ്പുംപടി സി.ഇ. സേവ്യർ ഹാളിലാണ് പരിപാടി. നിയമ രംഗത്തെ വിദഗ്ധർ ക്ലാസുകളെടുക്കും. 60 വയസ്സ് കഴിഞ്ഞ മുഴുവൻ വയോജനങ്ങളും അവസരം വിനിയോഗിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story