Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൈയേറ്റവും...

കൈയേറ്റവും മാലിന്യപ്രശ്നവും; മാർക്കറ്റ് പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷം

text_fields
bookmark_border
ആലുവ: കൈയേറ്റവും മാലിന്യ പ്രശ്നവും മാർക്കറ്റ് പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. മാർക്കറ്റിനോട് ചേർന്ന് ദേശീയ പാതയോരത്തും അടിപ്പാതകളിലുമാണ് വഴിവാണിഭക്കാരുടെയടക്കം കൈയേറ്റമുള്ളത്. ഇതിൽ അടിപ്പാതയിലെ വിൽപനകേന്ദ്രങ്ങളാണ് കൂടുതൽ പ്രശ്നമാകുന്നത്. ഗതാഗതക്കുരുക്കിന് പുറമെ അപകടങ്ങൾക്കും ഇത് ഇടയാക്കുന്നുണ്ട്. കാൽനടക്കാരുടെ സഞ്ചാരവും നിഷേധിക്കപ്പെടുന്നു. അടിപ്പാതകളിൽ കുന്നുകൂടിയ മാലിന്യങ്ങളും ഇത്തരം പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മാലിന്യംമൂലം രൂക്ഷമായ ദുർഗന്ധമാണ് പരിസരമാകെ. നഗരസഭക്ക് നികുതി കൊടുക്കാതെ തട്ട് ഉപയോഗിച്ചും പെട്ടികൾ നിരത്തിയും നടത്തുന്ന കച്ചവടത്തിന് അധികൃതരും രാഷ്‌ട്രീയക്കാരും കൂട്ടുനിൽക്കുന്നതായി ആരോപണമുണ്ട്. നികുതിക്ക് പകരമായി ചിലർ കൈമടക്ക് ഈടാക്കുന്നതായും ആരോപണമുണ്ട്. വഴിവാണിഭക്കാരുടെ വസ്തുക്കൾ അണിനിരന്നാൽ റോഡി​െൻറ വീതി വളരെ ചുരുങ്ങും. രാവിെലയും വൈകീട്ടും ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റോഡിലേക്ക് കയറി കച്ചവടം ആരംഭിച്ചതോടെ അപകടങ്ങളും പതിവായിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളാണ് അധികവും അപകടത്തിൽപെടുന്നത്. വാഹനം ദേശീയ പാതയിലും അടിപ്പാതകളിലും നിർത്തി സാധനങ്ങൾ വാങ്ങാൻ പോകുന്നതോടെയാണ് പിന്നാലെയെത്തുന്നവർ അപകടത്തിൽപെടുന്നത്. അപകടങ്ങൾ ഏറിയതോടെ അനധികൃത കച്ചവടം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മെട്രോ സൗന്ദര്യവത്കരണം പൂർത്തിയായാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. എന്നാൽ, വൻകിട കൈയേറ്റക്കാർ വ്യാപാരികളുടെ മറവിൽ ഇതിനെ എതിർക്കുന്നതിനാൽ പദ്ധതി നിലച്ചിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story