Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂൾ കായികമേള കിരീടം...

സ്കൂൾ കായികമേള കിരീടം ഉറപ്പിക്കാൻ കോതമംഗലത്തെ സ്​കൂളുകൾ

text_fields
bookmark_border
കോതമംഗലം: 61ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം ഉറപ്പിക്കാൻ കോതമംഗലത്തെ സ്കൂളുകൾ ഒരുക്കം പൂർത്തിയാക്കി. ഒൻപത് തവണ സംസ്ഥാന ചാമ്പ്യന്മാരായ സ​െൻറ് ജോർജും അഞ്ച് തവണ ചാമ്പ്യന്മാരായ മാർ ബേസിലും പരിശീലകരായ രാജു പോളി​െൻറയും ഷിബിയുടെയും നേതൃത്വത്തിലാണ് കോപ്പുകൂട്ടുന്നത്. മത്സരങ്ങൾക്ക് താരങ്ങളെ ഒരുക്കുന്നതിലെ വർധിച്ച െചലവ് താങ്ങാനാവാത്ത സാഹചര്യത്തിൽ കുട്ടികളുടെ എണ്ണം കുറക്കാൻ സ​െൻറ് ജോർജ് തീരുമാനിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച താരങ്ങളുമായി സഹപരിശീലകൻ കളംമാറി ചവിട്ടിയതിൽ അമ്പരന്ന് നിൽക്കുകയാണ് മാർ ബേസിൽ. എങ്കിലും കഴിഞ്ഞ രണ്ട് തവണയും ഉയർത്തിയതി​െൻറ ആത്മവിശ്വാസത്തിലാണ് മാർ ബേസിൽ മുഖ്യപരിശീലക ഷിബി. 24 ആൺകുട്ടികളും 19 പെൺകുട്ടികളുമടങ്ങുന്ന ടീമുമായാണ് മൂന്നാം തവണ കപ്പുയർത്താൻ ഇവർ പാലയിലേക്ക് തിരിക്കുന്നത്. മത്സരവേദിയിൽ കൂടുതൽ സ്കൂളുകൾ കടന്നുവന്നതോടെ 100 നും 90 നുമിടയിൽ പോയൻറ് കരസ്ഥമാക്കി നഷ്ടപ്പെട്ട കിരീടം തീരിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സ​െൻറ് ജോർജി​െൻറ മുഖ്യപരിശീലകൻ രാജു പോൾ. അത്ലറ്റിക്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോയിരുന്നതിൽനിന്ന് വിത്യസ്തമായി ജംപിനങ്ങളിലും പോയൻറ് നേടി നഷ്ടപ്രതാപം വീണ്ടെടുക്കാമെന്നാണ് വിശ്വാസം. കായിക മേളയുടെ സമയക്രമത്തിൽ വന്ന മാറ്റം മത്സരം കടുത്തതാക്കുമെന്നും രാജു പോൾ പറഞ്ഞു.14 പെൺകുട്ടികളും 15 ആൺകുട്ടികളുമായാണ് കപ്പ് തിരിച്ചുപിടിക്കാൻ സ​െൻറ് ജോർജ് പുറപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ 10 ഓടെ ഇരുസ്കൂളുകളിലെ കായിക താരങ്ങളും പാലയിലേക്ക് പുറപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story