Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:06 AM IST Updated On
date_range 19 Oct 2017 11:06 AM ISTകേടായ ടി.വിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ ഫോറം
text_fieldsbookmark_border
കോതമംഗലം: വയോധികന് തുണയായി ഉപഭോക്തൃ ഫോറം വിധി. കേടായ ടി.വി നന്നാക്കി നൽകുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നാണ് നിർദേശം. കോതമംഗലം സബ് സ്റ്റേഷൻപടി സ്വദേശി ജേക്കബിനാണ് ജില്ല കൺസ്യൂമർ ഫോറത്തിെൻറ അനുകൂല വിധി. 2012ൽ ജേക്കബ് ഇരുപതിനായിരത്തിലധികം രൂപ മുടക്കി കോതമംഗലത്തെ ഗൃഹോപകരണ സ്ഥാപനത്തിൽനിന്ന് വാങ്ങിയ എൽ.ഇ.ഡി ടി.വി പലവട്ടം കേടായി. ഇത് നന്നാക്കിയ വകയിൽ നാലായിരത്തോളം രൂപ െചലവായിരുന്നു. ഗാരൻറി കഴിഞ്ഞശേഷം വീണ്ടും ടി.വി കേടാവുകയും ഇത് നന്നാക്കാൻ കമ്പനിയുടെ ടെക്നീഷ്യനെ സമീപിച്ചപ്പോൾ കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തു. ഇേതതുടർന്ന് ജേക്കബ് കോതമംഗലം ഉപഭോക്തൃ സമിതി ചെയർമാൻ ഗോപാലൻ വെണ്ടുവഴി മുഖേന എറണാകുളം കൺസ്യൂമർ ഫോറത്തിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 30 ദിവസത്തിനകം ടി.വി നന്നാക്കി നൽകുകയോ അല്ലെങ്കിൽ 10,000 രൂപ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നുമാണ് ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story