Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:06 AM IST Updated On
date_range 19 Oct 2017 11:06 AM ISTജനദ്രോഹ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം ^കെ.പി. രാജേന്ദ്രൻ
text_fieldsbookmark_border
ജനദ്രോഹ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം -കെ.പി. രാജേന്ദ്രൻ കൊച്ചി: കേന്ദ്ര സർക്കാറിെൻറ ജനദ്രോഹ നയങ്ങൾ തിരുത്തിക്കുന്നതിന് തൊഴിലാളി സംഘടനകളുടെ യോജിച്ച പ്രക്ഷോഭം എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിൽപനയും സ്വകാര്യവത്കരണവും തകൃതിയായി നടക്കുകയാണ്. തൊഴിൽ നിയമങ്ങൾ തൊഴിലാളി വിരുദ്ധമായി മാറ്റുന്നു. എ.െഎ.ടി.യു.സി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി. രാജേന്ദ്രൻ. കേന്ദ്ര സർക്കാറിെൻറ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നവംബർ ഒമ്പത്, 10,11 തീയതികളിൽ ഡൽഹിയിൽ പാർലമെൻറിന് മുന്നിൽ നടക്കുന്ന മഹാ ധർണ ചരിത്ര സംഭവമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. രാജു, സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. കൃഷ്ണൻ, ജെ. മല്ലിക, ജില്ല പ്രസിഡൻറ് കെ.കെ. അഷറഫ്, ജില്ല സെക്രട്ടറി കെ.എൻ. ഗോപി, ആർ. പ്രസാദ്, ടി. രഘുവരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story