Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:36 AM GMT Updated On
date_range 19 Oct 2017 5:36 AM GMTഷട്കാല ഗോവിന്ദ സ്മൃതി മഹോത്സവം 20ന് തുടങ്ങും
text_fieldsbookmark_border
കൊച്ചി: ഷട്കാല ഗോവിന്ദമാരാരുടെ സ്മരണക്ക് ഷട്കാല ഗോവിന്ദ സ്മൃതി മേഹാത്സവം നൃത്ത-വാദ്യ-സംഗീതോത്സവം നടത്തുന്നു. കേന്ദ്ര സാംസ്കാരിക വകുപ്പിെൻറ സഹകരണത്തോടെ 20, 21, 22 തീയതികളിൽ രാമമംഗലത്തെ ഷട്കാല ഗോവിന്ദ മാരാർ സ്മാരക കലാസമിതിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കലാസമിതി ഒാഡിറ്റോറിയത്തിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കലാസമിതി പ്രസിഡൻറ് പ്രഫ. ജോർജ് എസ്. പോൾ അധ്യക്ഷത വഹിക്കും. പ്രസിദ്ധ ക്ഷേത്ര വാദ്യകലാകാരനും സോപാന സംഗീതജ്ഞനുമായ ഉൗരമന രാജേന്ദ്ര മാരാർക്ക് ഇൗ വർഷത്തെ ഷട്കാല ഗോവിന്ദ മാരാർ പുരസ്കാരം കഥകളി ആചാര്യൻ പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ സമ്മാനിക്കും. ഉൗരമന രാജേന്ദ്രമാരാരും സംഘവും അവതരിപ്പിക്കുന്ന പരിഷവാദ്യവും ആറിന് അദ്ദേഹത്തിെൻറ സോപാന സംഗീതവും ഏഴിന് പത്മഭൂഷൺ വിശ്വമോഹൻ ഭട്ടിെൻറ ശിഷ്യൻ പോളി വർഗീസ് അവതരിപ്പിക്കുന്ന മോഹനവീണ കച്ചേരിയും നടക്കും. 21ന് വൈകീട്ട് അഞ്ചിന് കൊച്ചിൻ യൂത്ത് ചേംബർ ഒാർക്കസ്ട്രയുടെ സംഗീത സായാഹ്നവും ആറിന് യുവപ്രതിഭ കുമാരി കൃതിക സുബ്രഹ്മണ്യത്തിെൻറ സംഗീതക്കച്ചേരിയും മറാത്ത സിനിമനടി അദിതി ഭഗവതിെൻറ കഥക് നൃത്തവും അരങ്ങേറും. 22ന് വൈകീട്ട് നാലിന് പഞ്ചമദ്ദളക്കേളി. തുടർന്ന് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ അധ്യക്ഷത വഹിക്കും. 6.30ന് വസന്ത് കിരണിെൻറ സംവിധാനത്തിൽ സിനിമ-സീരിയൽ നടികളായ രചന നാരായണൻകുട്ടി, സി.പി. അശ്വതി, വൃന്ദ മഹേഷ് എന്നിവർ കുച്ചിപ്പുടിയും അവതരിപ്പിക്കും. പൊതുസമ്മേളനം കൊച്ചി: ഇടക്കൊച്ചി അക്വിനാസ് കോളജിലെ വിരമിച്ച സ്റ്റാഫ് അംഗങ്ങളുടെയും അധ്യാപകരുടെയും സംഘടനയായ അക്വിനാസ് സീനിയേഴ്സ് ക്ലബിെൻറ വാർഷിക പൊതുസമ്മേളനം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. സണ്ണി ആട്ടിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. പി.എ. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ഡോ. പി.എം. ജോസഫ്, ജോസഫ് ചാണയിൽ, കെ.ജെ. തോമസ്, പ്രഫ. ലല്ലു ജോർജ്, പ്രഫ. ജോൺ, വിനീത, മെറിറ്റ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കൊച്ചി: കൊച്ചിൻ ഷിപ്യാർഡ് റിട്ട. എംപ്ലോയീസ് വെൽഫെയർ ഫോറം ഭാരവാഹികൾ: മുൻ എം.പി പി. രാജീവ് (പ്രസി), കെ. ഗോപകുമാർ (വർക്കിങ് പ്രസി), എം. ഉണ്ണികൃഷ്ണൻ (ജന. സെക്ര), എൻ.വി. അശോകൻ, എൻ.വി. ഗോവിന്ദൻ നമ്പ്യാർ (വൈസ് പ്രസി), കെ.എം. അബ്ദുൽ റഷീദ്, ടി. ദാമോദരൻ (ജോ. സെക്ര), ടി.എ. ദിവാകരൻ (ട്രഷ).
Next Story