Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദക്ഷിണ കൊറിയൻ...

ദക്ഷിണ കൊറിയൻ ദേശീയപാത വിദഗ്ധർ ആലപ്പുഴയിൽ

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ പുറക്കാട് മുതൽ പാതിരപ്പള്ളി വരെയുള്ള ദേശീയപാതയിലെ ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമാണത്തെക്കുറിച്ച് മനസ്സിലാക്കാൻ ദക്ഷിണ കൊറിയയിലെ ദേശീയപാത വിദഗ്ധർ നിർമാണം നടക്കുന്ന കളർകോട് സന്ദർശിച്ചു. കഴിഞ്ഞ ദിവസം കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ എസ്. അയ്യൂബി​െൻറ നേതൃത്വത്തിൽ മന്ത്രി ജി. സുധാകരനിൽനിന്ന് സന്ദർശനത്തിനുള്ള അനുമതി തേടിയിരുന്നു. ഒക്ടോബർ 17ന് പ്ലാൻറി​െൻറ പ്രവർത്തനം നിരീക്ഷിക്കാൻ മന്ത്രി അനുവാദം നൽകി. തുടർന്നാണ് ദക്ഷിണ കൊറിയൻ സംഘം ചൊവ്വാഴ്ച രാവിലെ പ്രവൃത്തിയെക്കുറിച്ച് മനസ്സിലാക്കാൻ എത്തിയത്. പ്രവൃത്തി നിരീക്ഷിക്കുമ്പോൾ സ്ഥലത്ത് എത്താമെന്ന് അറിയിച്ചിരുന്ന വകുപ്പ് മന്ത്രി ജി. സുധാകരന് മുഖ്യമന്ത്രി വിളിച്ചുചേർത്ത ശബരിമല മണ്ഡലകാല പ്രവൃത്തികളുടെ അവലോകന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ എത്താനായില്ല. ജർമൻ സാങ്കേതികവിദ്യയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിെച്ചന്നും ഇത്തരം പ്രവർത്തനരീതി തങ്ങളുടെ രാജ്യത്തും ഉപയോഗിക്കാൻ ഈ സന്ദർശനം സഹായിച്ചതായും കൊറിയൻ സംഘം അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS
Next Story