Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിറ്റി ഗ്യാസ്​...

സിറ്റി ഗ്യാസ്​ പദ്ധതിക്ക്​ റോഡ്​ കുഴിക്കാൻ നിരക്കിളവ്​; കൗൺസിലിൽ തീരുമാനമായില്ല

text_fields
bookmark_border
‍‍‍‍കൊച്ചി: സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാൻ സർക്കാർ നിർദേശം അനുസരിച്ച് കുറഞ്ഞ നിരക്ക് ഇൗടാക്കി സ്വകാര്യ കമ്പനിക്ക് അനുമതി നൽകുന്ന വിഷയത്തിൽ ഇരുമുന്നണിയിലും അഭിപ്രായഭിന്നത. കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി നിയന്ത്രിക്കുന്ന മുസ്ലിം ലീഗ് സർക്കാർ നിർദേശത്തെ നഖശിഖാന്തം എതിർത്തപ്പോൾ പ്രതിപക്ഷത്തുനിന്ന് ചർച്ചയിൽ പെങ്കടുത്ത സി.പി.െഎ പ്രതിനിധിയും നിരക്കി​െൻറ കാര്യത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ഫയൽ വീണ്ടും സർക്കാറിന് അയക്കണമെന്ന് ആവശ്യപ്പെട്ടു. സി.പി.എം സർക്കാർ നിലപാടിനൊപ്പമാണെന്ന് അറിയിച്ചപ്പോൾ കുറ്റമറ്റനിലയിൽ പൊളിക്കുന്ന റോഡി​െൻറ പുനർനിർമാണം ഉറപ്പുവരുത്തുന്ന രീതിയിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി നടപടികളിൽ വ്യക്തത വരുത്തണമെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ചർച്ചയിൽ സംസാരിച്ച എല്ലാവരും പദ്ധതി നടപ്പാക്കണമെന്ന നിലപാടിലുമായിരുന്നു. ചർച്ചകൾക്കൊടുവിൽ വിഷയം പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ചർച്ച ചെയ്തശേഷം അടുത്ത കൗൺസിലിൽ വെക്കാമെന്ന് മേയർ സൗമിനി ജയിൻ അറിയിച്ചു. ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റിയിൽപോലും ചർച്ച ചെയ്യാതെ വിഷയം ധിറുതിപിടിച്ച് അജണ്ടയിൽ ഉൾപ്പെടുത്തിയത് ശരിയായില്ലെന്ന വിമർശനം തുടക്കത്തിൽതന്നെ സംസാരിച്ച പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അടക്കമുള്ളവർ ഉയർത്തിയിരുന്നു. പദ്ധതി അടിയന്തരമായി നടപ്പാക്കാൻ മുഖ്യമന്ത്രി നിർദേശിച്ച സാഹചര്യത്തിലാണ് അജണ്ടയിൽ ഉൾപ്പെടുത്തിയതെന്നായിരുന്നു മേയറുടെ വിശദീകരണം. നടപടിക്രമങ്ങൾ പാലിച്ച് അടുത്ത കൗൺസിലിൽ വീണ്ടും വിഷയം പരിഗണനക്ക് വെക്കാമെന്നും അവർ അറിയിച്ചു. വിഷയത്തിൽ സൂപ്രണ്ടിങ് എൻജിനീയർ തയാറാക്കിയ റിപ്പോർട്ട് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അദ്ദേഹത്തി​െൻറകൂടി സാന്നിധ്യത്തിൽ ചർച്ച ചെയ്യും. കമ്മിറ്റിയുടെ ശിപാർശയോടെയാകും അടുത്ത കൗൺസിലിൽ വെക്കുക. ചർച്ചക്കിടയിൽ പലപ്പോഴും കൗൺസിലർമാർ ഏറ്റുമുട്ടി. ചർച്ചക്കെത്തിയ സർവകക്ഷി സംഘത്തോട് മുഖ്യമന്ത്രി സ്വീകരിച്ച സമീപനത്തെ കോൺഗ്രസിലെ പ്രേംകുമാർ കടുത്ത ഭാഷയിൽ വിമർശിച്ചതാണ് സി.പി.എം കൗൺസിലർമാരെ പ്രകോപിപ്പിച്ചത്. സി.പി.എമ്മിലെ വി.പി. ചന്ദ്രൻ ഇത് ചോദ്യം ചെയ്ത് രംഗത്തെത്തുകയും മറ്റ് സി.പി.എം കൗൺസിലർമാർ അദ്ദേഹത്തെ പിന്തുണച്ച് എഴുന്നേൽക്കുകയും ചെയ്തതോടെ യോഗം ബഹളത്തിൽ മുങ്ങി. ജനോപകാരപ്രദമായ പദ്ധതി നടപ്പാക്കണമെന്ന സർക്കാർ നിലപാടിനൊപ്പമാണ് തങ്ങളെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി പറഞ്ഞു. ഡി.സി.സി പ്രസിഡൻറുകൂടിയായ ഡെപ്യൂട്ടി മേയർ ടി.ജെ വിനോദാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയ്. പുനഃപരിശോധന ആവശ്യപ്പെട്ട് ഫയൽ വീണ്ടും സർക്കാറിലേക്ക് അയക്കണമെന്ന് സി.പി.െഎയിലെ ജിമിനി പറഞ്ഞപ്പോൾ ഭരണപക്ഷം കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ചർച്ചക്കിടയിൽ കോൺഗ്രസ് കൗൺസിലർമാർ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായി. ജി.സി.ഡി.എയുടെ രാജേന്ദ്ര മൈതാനം ലേസർഷോക്കുവേണ്ടി കുളംതോണ്ടിയ വിഷയമാണ് എ, െഎ ഗ്രൂപ് കൗൺസിലർമാർ തമ്മിലെ വാക്േപാരിന് ഇടയാക്കിയത്.
Show Full Article
TAGS:LOCAL NEWS
Next Story