Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓട തകര്‍ന്നു; ജനം...

ഓട തകര്‍ന്നു; ജനം ദുരിതത്തില്‍

text_fields
bookmark_border
കൊച്ചി: കച്ചേരിപ്പടി ചിറ്റൂര്‍ റോഡില്‍ ശ്രീസുധീന്ദ്ര ആശുപത്രിയുടെ മുന്‍വശത്തെ അഴുക്കുചാൽ തകര്‍ന്നു. ഒരാഴ്ചയിലധികമായി റോഡില്‍ മലിനജലം ഒഴുകുന്നതിനാല്‍ ജനം ദുരിതത്തിലാണ്. സ​െൻറ് ആൻറണീസ് സ്‌കൂളും ആശുപത്രിയുമടക്കം നിരവധി സ്ഥാപനങ്ങളും കടകളും പ്രവര്‍ത്തിക്കുന്ന നഗരത്തിലെ പ്രധാന പാതയിലാണ് അനാരോഗ്യകരമായ അവസ്ഥയില്‍ മലിനജലം ഒഴുകുന്നത്. സ്‌കൂള്‍ വിദ്യാർഥികളും കാല്‍നടക്കാരും കച്ചവടക്കാരുമാണ് ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുന്നത്. സമീപത്തെ സ്വകാര്യസ്ഥാപനത്തി​െൻറ സെപ്റ്റിക് ടാങ്ക് പൊട്ടിയ മലിനജലമാണ് റോഡിലൂടെ ഒഴുകുന്നതെന്ന് സമീപവാസികൾ ആരോപിച്ചു. വൈദ്യുതി മുടങ്ങും തൃപ്പൂണിത്തുറ: സെക്ഷൻ പരിധിയിൽ കോട്ടപ്പുറം, ഇരുമ്പുപാലം എസ്.എൻ.വി.ടി സ്കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story