Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടെക്നോളജി സെൻറർ...

ടെക്നോളജി സെൻറർ നിർമാണം: എം.പിയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

text_fields
bookmark_border
അങ്കമാലി: 113 കോടി ചെലവില്‍ കേന്ദ്ര ചെറുകിട-ഇടത്തര സംരംഭ മന്ത്രാലയം, സംസ്ഥാന സര്‍ക്കാർ എന്നിവയുടെ സഹകരണത്തോടെ അങ്കമാലിയില്‍ സ്ഥാപിക്കുന്ന ടെക്നോളജി സ​െൻററി​െൻറ നിർമാണം ഇന്നസ​െൻറ് എം.പിയും ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് വിലയിരുത്തി. രണ്ടാംഘട്ടത്തില്‍ 200 കോടി പദ്ധതിക്ക് ചെലവഴിക്കും. നിർമാണമേഖലയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് സാങ്കേതികവിദ്യയും സഹായവും ലഭ്യമാക്കാനും നൈപുണ്യ വികസന പരിശീലനത്തിനുമാണ് സ​െൻറര്‍ സ്ഥാപിക്കുന്നത്. കേന്ദ്രത്തി​െൻറ പ്രവര്‍ത്തനം 14 മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഇന്നസ​െൻറ് എം.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് ടെൻഡര്‍ ക്ഷണിച്ചെന്നും സ​െൻററിന് 15 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാറാണ് നല്‍കിയതെന്നും എം.പി പറഞ്ഞു. കെ.എസ്.ഐ.ഡി.സി ജനറല്‍ മാനേജര്‍ സി.കെ. അജിത്ത്, നഗരസഭ ചെയർപേഴ്സൻ എം.എ. ഗ്രേസി, വൈസ് ചെയര്‍മാന്‍ സജി വര്‍ഗീസ്, കെ.കെ. ഷിബു, ലോക്കല്‍ സെക്രട്ടറി കെ.ഐ. കുര്യാക്കോസ് എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു. ഗ്രാമസുരക്ഷ ക്യാമ്പ് ചെങ്ങമനാട്: പാറക്കടവ് ഗ്രാമിക െറസിഡൻറ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഗ്രാമസുരക്ഷ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് റീന രാജന്‍ ഉദ്ഘാടനം ചെയ്തു. ഭവനഭേദനം, മോഷണം, സാമൂഹികവിരുദ്ധ പ്രവര്‍ത്തനം, മാലിന്യംതള്ളൽ, സ്ത്രീസുരക്ഷ, റോഡ് സുരക്ഷ വിഷയങ്ങളില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ എ.കെ. സുധീര്‍ ക്ലാസെടുത്തു. പ്രസിഡൻറ് പി.പി. ശ്രീവത്സന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം കെ.വൈ. ടോമി, ബ്ലോക് വൈസ് പ്രസിഡൻറ് എസ്.ബി. ചന്ദ്രശേഖര വാര്യര്‍, പഞ്ചായത്ത് അംഗം പി.എന്‍. നവനീത്, സഹകരണ ബാങ്ക് പ്രസിഡൻറ് എം.കെ. പ്രകാശന്‍, വി.വി. ആഗസ്തി, പി. സുരേന്ദ്രന്‍, ചന്ദ്രിക സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story