Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകല്ല്കുളം സംരക്ഷണം...

കല്ല്കുളം സംരക്ഷണം പദ്ധതി നിർമാണോദ്ഘാടനം

text_fields
bookmark_border
അങ്കമാലി:- ബ്ലോക്ക് പഞ്ചായത്ത് താബോര്‍ ഡിവിഷനില്‍ തുറവൂര്‍ പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ അനുവദിച്ച കല്ല്കുളം കെട്ടി സംരക്ഷണം പദ്ധതിയുടെ നിർമാണോദ്ഘാടനം റോജി എം. ജോണ്‍ എം.എല്‍.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തി​െൻറ ജലവര്‍ഷിണി പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ബ്ലോക്ക് പ്രസിഡൻറ് പി.ടി. പോള്‍ അധ്യക്ഷത വഹിച്ചു. തുറവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് സില്‍വി ബൈജു, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എം. വർഗീസ്, സിജു ഈരാളി, എല്‍സി വർഗീസ്, വാര്‍ഡ് അംഗങ്ങളായ ടി.ടി. പൗലോസ്, എം.എം. ജോയ്‌സണ്‍, അല്‍ഫോന്‍സ പാപ്പച്ചന്‍, ഗ്രേയ്‌സി റാഫേല്‍, ജിേൻറാ വർഗീസ്, ബിന്‍സി ജോയി, ടെസ്സി പോളി, സ്വപ്ന ജോയി, സഹകരണബാങ്ക് പ്രസിഡൻറ് ബി.വി. ജോസ്, സ്വാശ്രയ കര്‍ഷകസമിതി പ്രസിഡൻറ് ഇ.ഡി. ജോസ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ കല്ലുകുളം കെട്ടി സംരക്ഷണം പദ്ധതിയുടെ നിർമാണോദ്ഘാടനം റോജി എം. ജോണ്‍ എം.എല്‍.എ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story