Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുങ്ങിത്താഴുന്നവർക്ക്...

മുങ്ങിത്താഴുന്നവർക്ക് ജീവ‍െൻറ കൈയ്യൊപ്പായി ഫൈസൽ

text_fields
bookmark_border
രക്ഷപ്പെടുത്തിയത് പതിനഞ്ചോളം ജീവനുകൾ. കായലി​െൻറ അഗാധയിൽനിന്നും പൊക്കിയെടുത്തത് ഇരുന്നൂറിൽപരം മൃതദേഹങ്ങൾ മട്ടാഞ്ചേരി: കൊച്ചി കായലിലും കടലിലും ആളുകൾ മുങ്ങിത്താഴുമ്പോൾ ജീവ‍​െൻറ കൈയ്യൊപ്പായി മാറുകയാണ് ഫൈസൽ. ആരെങ്കിലും വെള്ളത്തിൽ പോയാൽ പൊലീസും നാട്ടുകാരും ആദ്യം വിളിക്കുന്നത് മട്ടാഞ്ചേരി സ്വദേശി ഫൈസലിനെയാണ്. ഏത് പാതിരാക്കായാലും എത്ര ആഴമേറിയ കായലായാലും വിളിപ്പുറത്ത് ഫൈസൽ എത്തിയിരിക്കും. പിന്നെ ജീവൻ രക്ഷിക്കാനായി ആഴങ്ങളിലേക്ക് ഊളിയിടും. നയാ പൈസ പോലും വാങ്ങാതെ രക്ഷാപ്രവർത്തനത്തിന് ശേഷം ഉടൻ തന്നെ സ്ഥലം വിടുകയും ചെയ്യും. കായലിലേക്ക് ചാടുക പോലും ചെയ്യാതെ രക്ഷാപ്രവർത്തനം നടത്തിയെന്ന് വീമ്പിളക്കി മാധ്യമങ്ങളിൽ ഫോട്ടോക്ക് പോസു ചെയ്ത് അവാർഡുകൾ വാരിക്കൂട്ടുന്നവരുള്ള ഈ കാലത്ത് ഫൈസൽ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. രണ്ടുവർഷം മുമ്പ് ഫോർട്ട്കൊച്ചിയിൽ നടന്ന ബോട്ട് ദുരന്തത്തിൽ മുങ്ങി കൊണ്ടിരിക്കുന്ന ബോട്ടിനുള്ളിലേക്ക് നീന്തിക്കടന്ന് സ്ത്രീകളെ അടക്കമുള്ളവരെ രക്ഷിച്ചതിന് മുമ്പന്തിയിൽ ഫൈസൽ ഉണ്ടായിരുന്നു. 'എത്ര പേരെ രക്ഷിച്ചെന്ന് ഓർക്കുന്നില്ല. കൈയിൽ കിട്ടിയവരെ മുഴുവൻ വെള്ളത്തിനു മുകളിലാക്കി മറ്റുള്ളവരെ ഏൽപിച്ചുവെന്നാണ് ഫൈസൽ പറയുന്നത്. പിറ്റെ ദിവസം മുങ്ങി തപ്പി മൃതദേഹങ്ങളും കണ്ടെടുത്തു. ആത്മഹത്യാ മുനമ്പായി മാറിയ ഹാർബർ പാലത്തിൽ നിന്നും ചാടിയ രണ്ടുപേരെ രക്ഷിച്ചിട്ടുണ്ട്. പാലത്തിൽനിന്നും ചാടി ചെളിയിൽ പൂണ്ട പത്തോളം മൃതദേഹങ്ങൾ ഫൈസൽ പുറത്തെടുത്തു. മറൈൻ ഡ്രൈവിന് സമീപം കായലിൽ വാട്ടർ സ്കൂട്ടർ മറിഞ്ഞപ്പോൾ ഒരാളെ രക്ഷപ്പെടുത്തിയത് ഫൈസലി​െൻറ രക്ഷാപ്രവർത്തനത്തിലാണ്. കായലിൽ വിവിധയിടങ്ങളിൽ പൊങ്ങിയ മൃതദേഹങ്ങൾ കരക്കെത്തിക്കുന്നതിലും ഫൈസലി​െൻറ സഹായം പൊലീസിന് ലഭിച്ചു. കൊച്ചിയിൽനിന്നും സ്ഥലം മാറിപ്പോയ പൊലീസുകാരുടെ ഫോൺ വിളി കേട്ട് പിറവം, നെട്ടൂർ, ഭൂതത്താൻകെട്ട് എന്നീ പ്രദേശങ്ങളിൽനിന്നും മൃതദേഹങ്ങൾ മുങ്ങിത്തപ്പി പുറത്തെടുത്തിട്ടുണ്ട്. അടുത്തിടെ ആലുവ പുഴയിൽ മുങ്ങിയ മട്ടാഞ്ചേരി സ്വദേശിയായ യുവാവി​െൻറ ചേതനയറ്റ ശരീരം കണ്ടെത്തി ഉയർത്തി കൊണ്ടുവന്നതും ഫൈസൽ ആയിരുന്നു. നാവികർ മുങ്ങിത്തപ്പി മടങ്ങിയ ശേഷമായിരുന്നു ഫൈസൽ മട്ടാഞ്ചേരിയിൽനിന്നും വഞ്ചി തുഴഞ്ഞെത്തി പുഴയിൽ ഒരു ശ്രമം നടത്തിയത്. താനാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും പിറ്റെ ദിവസം പത്രങ്ങളിൽ നാവികർ മൃതദേഹം കണ്ടെത്തിയതായുള്ള വാർത്ത വന്നത് ഏറെ വ്യാകുല പെടുത്തിയെന്ന് ഫൈസൽ 'മാധ്യമ'ത്തോട് പറഞ്ഞു. പോർട്ടിേൻറതടക്കമുള്ള സ്രാങ്ക് ലൈസൻസ്, നീന്തൽ വൈദഗ്ധ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തുടങ്ങി കഴിവുകൾ തെളിയിക്കുന്ന പ്രമാണങ്ങൾ ഏറെയാണ്. എന്നാൽ, 44 വയസ്സിനിടയിലും ഒരു സർക്കാർ ജോലിയെന്ന സ്വപ്നം നേടാനായില്ല. മറൈൻ ഡ്രൈവിൽ ക്യൂൻ ഐന എന്ന സ്പീഡ് ബോട്ട് സർവിസ് നടത്തുകയാണ് ഫൈസൽ. ബാങ്കിൽനിന്നും വായ്പ എടുത്തു വാങ്ങിയതാണ് ഈ സ്പീഡ് ബോട്ട്. വാടക വീട്ടിൽ താമസിക്കുന്ന ഫൈസലിന് ഷബ്ന, ഷാജഹാൻ, ജംഷീർ എന്നീ മൂന്നു മക്കളാണുള്ളത്. ഷബ്ന വിവാഹിതയാണ്. സുഹർ ബാനാണ് ഭാര്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story