Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ പ്രകടനം...

പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
നെട്ടൂർ: മദ്യപിക്കാൻ സോഡ കടം നൽകാത്തതി​െൻറ പേരിൽ ബേക്കറി അടിച്ചുതകർത്ത് ഉടമയുടെ മക്കളെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നെട്ടൂർ യൂനിറ്റി​െൻറ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. വ്യാപാരഭവനിൽനിന്ന് ആരംഭിച്ച പ്രകടനം മേൽപാലം ജങ്ഷനിൽ സമാപിച്ചു. സമ്മേളനം മേഖല പ്രസിഡൻറ് പി.വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എ.എസ്. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.ബി. നാസർ, മേഖല സെക്രട്ടറി സാം തോമസ്, യൂത്ത് വിങ് മേഖല പ്രസിഡൻറ് ടി.എസ്. നിഷാദ്, യൂനിറ്റ് ജനറൽ സെക്രട്ടറി സുധീർ, എ.എൻ. ഷമീർ, നഗരസഭ കൗൺസിലർമാരായ ദേവൂസ് ആൻറണി, ദിഷ പ്രതാപൻ, സന്തോഷ്, പി.ജെ. ആൻറണി എന്നിവർ സംസാരിച്ചു. ലഹരി മാഫിയക്കെതിരെ വ്യാപക പ്രതിഷേധം നെട്ടൂർ: ലഹരിമാഫിയയുടെ ആക്രമണങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുന്നു. ഞായറാഴ്ച രാത്രിയാണ് എട്ടിന് നെട്ടൂർ മേൽപാലം ജങ്ഷന് സമീപം ബേബീസ് ബേക്കറി ആക്രമിച്ചത്. മദ്യപിക്കാൻ സോഡ കടം നൽകാത്തതി​െൻറ പേരിലാണ് ബേക്കറി അടിച്ചുതകർത്ത് ഉടമയുടെ മക്കളെ മർദിച്ചത്. നെട്ടൂർ ഗുരുകൃപയിൽ ശേഖര​െൻറ മക്കളായ പാർഥസാരഥി (26), രാംജിത്ത് (24) എന്നിവർക്കാണ് മർദനമേറ്റത്. ആക്രമണത്തിൽ നട്ടെല്ലിന് പരിക്കേറ്റ രാംജിത്ത് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതിക്രമം നടക്കുമ്പോൾ ശേഖര​െൻറ ഭാര്യ പ്രസന്നയും മക്കളുമാണ് ബേക്കറിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ നെട്ടൂർ കളത്തിപ്പറമ്പിൽ ഷൈജു പിടിയിലായി. നെട്ടൂർ സ്വദേശി ബ്ലാക്ക് ആൻറണി എന്ന ആൻറണിയെ പിടികൂടാനുണ്ടെന്ന് പനങ്ങാട് പൊലീസ് അറിയിച്ചു. ഒരു ഇടവേളക്കുശേഷം നെട്ടൂരിൽ മോഷണസംഘം വീണ്ടും സജീവമായിരിക്കുകയാണ്. ഒരാഴ്ചക്ക് മുമ്പ് മേൽപാലം കേന്ദ്രീകരിച്ച് രണ്ടിടത്ത് മോഷണം നടന്നു. അന്തിക്കാട് െഡാമിനിക്, ചക്കാലക്കൽ വിനോദ് എന്നിവരുടെ വീടുകളിലായിരുന്നു മോഷണം. വൈകീട്ട് ഏഴ് കഴിഞ്ഞാൽ മേൽപാലത്തിനടിവശം ഇപ്പോൾ ഇത്തരം സംഘങ്ങൾ ൈകയടക്കുകയാണെന്ന് പരാതിയുണ്ട്. പൊലീസിനെ അറിയിച്ചാലും നടപടിയില്ലെന്നാണ് ആക്ഷേപം. മാസങ്ങൾക്ക് മുമ്പ് അപരിചതരെ വീട്ടുപടിക്കൽ കണ്ടത് ചോദ്യം ചെയ്ത യുവാവിനെ രാത്രി വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിച്ചവശനാക്കിയ സംഭവവും ഉണ്ടായി. സഹികെട്ട നാട്ടുകാർ സംഘടിച്ച് ലഹരിവിരുദ്ധ ജനകീയ സമിതി രൂപവത്കരിച്ചിരുന്നു. ഇതോടെ ഉൾവലിഞ്ഞ മാഫിയ സംഘം ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്. ലഹരിക്കടിപ്പെട്ട യുവാക്കളടക്കം നിരവധി പേർ പ്രദേശത്തുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അടച്ചുപൂട്ടിയ നെട്ടൂർ െറയിൽവേ സ്‌റ്റേഷൻ, കാടുപിടിച്ച ഒഴിഞ്ഞ പറമ്പുകൾ, കുണ്ടന്നൂർ-തേവര പാലത്തിന് അടിവശം, പണിതീരാത്ത കെട്ടിട സമുച്ചയങ്ങൾ, െറയിൽവേ മേൽപാലം പരിസരം, നെട്ടൂർ--കുമ്പളം െറയിൽവേ പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവരുടെ താവളം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story