Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:41 AM GMT Updated On
date_range 17 Oct 2017 5:41 AM GMTസത്താർ ഐലൻഡിലെ വസ്തു കേസ് ഒത്തുതീർപ്പാക്കണം- ^സി.പി.എം
text_fieldsbookmark_border
സത്താർ ഐലൻഡിലെ വസ്തു കേസ് ഒത്തുതീർപ്പാക്കണം- -സി.പി.എം പറവൂര്‍: വഖഫ് ബോര്‍ഡിെൻറ നിയന്ത്രണത്തിലുള്ള വടക്കേക്കര പഞ്ചായത്തിലെ സത്താര്‍ ഐലൻഡിൽ ഹാജി മൂസ സേട്ട് ട്രസ്റ്റിെൻറ ഉടമസ്ഥാവകാശത്തിലുള്ള ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് സി.പി.എം മൂത്തകുന്നം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ഭൂമി കൈമാറ്റം സംബന്ധിച്ച കേസുകള്‍ കോടതിയിലാണ്. ഇത് ഒത്തുതീര്‍പ്പാക്കി ഐലൻഡിലെ പാര്‍പ്പിട പ്രശ്നം സര്‍ക്കാറിെൻറ പാര്‍പ്പിട പദ്ധതിയായ ലൈഫ് പദ്ധതിയില്‍പെടുത്തി പരിഹരിക്കണമെന്നും സത്താര്‍ ഐലൻഡ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സത്താര്‍ ഐലൻഡിലെ സ്ഥിരതാമസക്കാര്‍ക്ക് പട്ടയം കിട്ടുന്നതിനും വികസനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അടിയന്തര ഇടപെടല്‍ വേണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തറയില്‍ കവല കയര്‍സംഘം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സി.പി.എം ജില്ല കമ്മിറ്റിയംഗം എം.കെ. ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. കുഞ്ഞപ്പന്‍ സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെയും 17 അംഗ ഏരിയസമ്മേളന പ്രതിനിധികളെയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. വൈകുന്നേരം ചുവപ്പുസേന പരേഡിനും ബഹുജന റാലിക്കുംശേഷം മൂത്തകുന്നത്ത് നടന്ന പൊതുസമ്മേളനം സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിഭാഗത്തില്‍നിന്ന് ശാന്തിയായി നിയമിക്കപ്പെട്ട യദുകൃഷ്ണനെയും ഗുരു അനിരുദ്ധന്‍ തന്ത്രിയെയും ആദരിച്ചു. കെ.എം. അംബ്രോസ് അധ്യക്ഷത വഹിച്ചു. എം.കെ. ശിവരാജന്‍, ടി.ആര്‍. ബോസ്, ടി.ജി. അശോകന്‍, എം.കെ. കുഞ്ഞപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Next Story