Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:09 AM IST Updated On
date_range 17 Oct 2017 11:09 AM ISTരാജ്യത്ത് സമാധാനം ഇല്ലാതാക്കുക ഫാഷിസ്റ്റ് അജണ്ട ^എം.കെ. മുഹമ്മദലി
text_fieldsbookmark_border
രാജ്യത്ത് സമാധാനം ഇല്ലാതാക്കുക ഫാഷിസ്റ്റ് അജണ്ട -എം.കെ. മുഹമ്മദലി ഹരിപ്പാട്: സംവാദങ്ങളെയും ചർച്ചകളെയും ഇല്ലാതാക്കി മനുഷ്യെൻറ അഭിപ്രായങ്ങളെ അടിച്ചമർത്താനാണ് ഫാഷിസ്റ്റ് ശ്രമമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെയും പോഷക ഘടകങ്ങളുടെയും ജില്ല സമിതി അംഗങ്ങളുടെയും സംയുക്ത ക്യാമ്പ് ഹരിപ്പാട് കുമാരപുരം ഹുദ ട്രസ്റ്റ് പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനപരമായ ജീവിതം തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇതിന് ഭരണകൂടവും കൂട്ടുനിൽക്കുകയാണ്. സമാധാനപരമായ മത പ്രബോധനത്തെ കിംവദന്തികൾ പ്രചരിപ്പിച്ച് പേടിപ്പിക്കാനാണ് ശ്രമിക്കുന്നത്. മതങ്ങൾക്കിടയിൽ സഹവർത്തിത്വത്തിെൻറ സാധ്യതകൾ നശിപ്പിച്ച് വർഗീയത വളർത്തുകയാണ്. ഇതിനെ മതസൗഹാർദത്തിെൻറ ഐക്യനിര കെട്ടിപ്പടുത്ത് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, സോളിഡാരിറ്റി മുൻ സംസ്ഥാന പ്രസിഡൻറ് ടി. ഷാക്കിർ, ഐ.പി.എച്ച് അസിസ്റ്റൻറ് ഡയറക്ടർ കെ.ടി. ഹുസൈൻ, ജില്ല സമിതി അംഗം ടി.കെ. സെയ്തു മുഹമ്മദ്, മുഹമ്മദ് റാഫി വടുതല എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ് നയിച്ചു. ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ, സെക്രട്ടറിമാരായ ഡോ. ഒ. ബഷീർ, എം. അബ്ദുൽ ലത്തീഫ്, യു. ഷൈജു, വനിത വിഭാഗം ജില്ല പ്രസിഡൻറ് കെ.കെ. സഫിയ, സെക്രട്ടറി പ്യാരിജാൻ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ടി.എ. റാഷിദ്, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഫാജിദ് ഇഖ്ബാൽ, ജി.ഐ.ഒ ജില്ല പ്രസിഡൻറ് സിതാര ജബ്ബാർ, സബീർ ഖാൻ എന്നിവർ സംസാരിച്ചു. മാവേലിക്കരയില്‍ രണ്ട് റോഡുകളുടെ നിർമാണോദ്ഘാടനം ഇന്ന് മാവേലിക്കര: മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നിര്‍മാണോദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. മാവേലിക്കര നഗരസഭയില്‍ 1.9 കോടി മുടക്കിയുള്ള പുതിയകാവ്-ബ്ലോക്ക് ഓഫിസ്-പുളിമൂട് പാലം റോഡും 2.02 കോടി മുടക്കിയുള്ള തഴക്കര പഞ്ചായത്തിലെ പൈനുംമൂട്-കൊല്ലകടവ് റോഡുമാണിത്. ബി.എം/ബി.സി നിലവാരത്തിലാണ് റോഡുകള്‍ നിര്‍മിക്കുന്നത്. പുതിയകാവ്--പുളിമൂട്ടില്‍ പാലം റോഡിനൊപ്പം പുഷ്പ ജങ്ഷന്‍-ബോയ്സ് ഹൈസ്‌കൂള്‍ റോഡും ആധുനിക നിലവാരത്തിലേക്ക് ഉയരും. കെ.ഐ.ഐ.എഫ്.ബി പദ്ധതിയില്‍പെടുത്തി മാവേലിക്കര ജങ്ഷനിലെ റോഡ് വികസനത്തിന് 25 കോടി രൂപയാണ് നീക്കിെവച്ചിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ഭരണാനുമതിക്കായി നല്‍കുമെന്നും ആര്‍. രാജേഷ് എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story