Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകപ്പൽ ദുരന്തം: ഇന്ത്യൻ...

കപ്പൽ ദുരന്തം: ഇന്ത്യൻ നാവിക​േസന തിരച്ചിൽ തുടങ്ങി

text_fields
bookmark_border
കൊച്ചി: ഫിലിപ്പീൻസിന് വടക്കുകിഴക്കുഭാഗത്ത് ചരക്കുകപ്പൽ മുങ്ങിയതിനെത്തുടർന്ന് കാണാതായ പത്ത് ജീവനക്കാർക്കുവേണ്ടി ഇന്ത്യൻ നാവികസേന തിരച്ചിൽ തുടങ്ങി. നാവികസേനയുടെ ബോയിങ് പി- എട്ട് െഎ എൽ.ആർ.എം.ആർ വിമാനം തിങ്കളാഴ്ച രാവിലെ ഒമ്പേതാടെയാണ് ഫിലിപ്പീൻസിലെ വിലമോർ എയർബേസിൽനിന്ന് തിരച്ചിൽ ആരംഭിച്ചത്. ഫിലിപ്പീൻസ്, ചൈന, ജപ്പാൻ തീരദേശ സേനകളുടെ നേതൃത്വത്തിൽ നടക്കുന്ന തിരച്ചിൽ, രക്ഷാപ്രവർത്തന ദൗത്യത്തിന് പുറമെയാണിത്. ഇൗ മാസം എട്ടിന് നിക്കൽ അയിരുമായി ഇന്തോനേഷ്യയിൽനിന്ന് ചൈനയിലേക്ക് പോയ എം.വി എമറാൾഡ് സ്റ്റാർ എന്ന കപ്പൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സമയം ഏഴിനാണ് അപകടത്തിൽപെട്ടത്. കപ്പലിലെ മലയാളിയായ സെക്കൻഡ് എൻജീനിയർ സുരേഷ്കുമാർ ഉൾപ്പെടെ 16 പേരെ സമീപത്തുണ്ടായിരുന്ന കപ്പലുകൾ രക്ഷപ്പെടുത്തിയെങ്കിലും കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയായ ക്യാപ്റ്റൻ രാജേഷ് നായർ അടക്കം പത്ത് ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. കമാൻഡർ എം. രവികാന്ത് പൈലറ്റായ ഇന്ത്യൻ നാവികസേനയുടെ വിമാനം രക്ഷാദൗത്യത്തിനായി തമിഴ്നാട്ടിലെ ആരക്കോണം നേവൽ എയർബേസിൽനിന്നാണ് ഞായറാഴ്ച അർധരാത്രിക്ക് ശേഷം മനിലയിലേക്ക് തിരിച്ചത്. കാറ്റ് നിറച്ച് പത്തുപേർക്ക് സഞ്ചരിക്കാവുന്ന റബർ വള്ളവും ദുരന്തത്തിൽെപട്ടവർക്ക് ആവശ്യം വന്നാൽ താഴേക്ക് ഇട്ടുകൊടുക്കാൻ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയടങ്ങിയ കിറ്റുകളും വിമാനത്തിലുണ്ട്. സ്റ്റെല്ലർ ഒാഷ്യൻ ട്രാൻസ്പോർട്ടി​െൻറ ഉടമസ്ഥതയിൽ ഹോങ്കോങ് രജിസ്ട്രേഷനിലുള്ളതാണ് മുങ്ങിയ കപ്പൽ. രക്ഷപ്പെട്ടവരെ ഫിലിപ്പീൻസിൽ എത്തിച്ച ശേഷമാകും അവരവരുടെ നാടുകളിലേക്ക് അയക്കുക. പശ്ചിമ റെയിൽേവയിൽ ഉദ്യോഗസ്ഥയായ ഭാര്യ രശ്മിക്കൊപ്പം മുംബൈ വസായ് വിരാറിലെ വിരാട് നഗറിൽ താമസിക്കുന്ന രാജേഷ് ഡിസംബറിൽ നാട്ടിൽ വരാനിരുന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story