Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:39 AM GMT Updated On
date_range 17 Oct 2017 5:39 AM GMTചേർത്തലയിൽ ഹർത്താൽ പൂർണം
text_fieldsbookmark_border
ചേർത്തല: പെട്രോൾ-പാചകവാതക വില വർധനക്കെതിരെയും സംസ്ഥാന സർക്കാറിെൻറ ജനദ്രോഹ നടപടിക്കെതിരെയും യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ചേർത്തല നഗരത്തിൽ പൂർണം. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ ഓഫിസുകളിൽ ഹാജർ നില കുറവായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ പൊലീസ് സംരക്ഷണത്തിലാണ് സർവിസ് നടത്തിയത്. ചേർത്തല ഡിപ്പോയിൽനിന്ന് രാവിലെ സർവിസ് നടത്തിയ ബസുകളിൽ ചിലത് കലൂരിലും ഇടപ്പള്ളിയിലും കോട്ടയത്തും സമരാനുകൂലികൾ തടെഞ്ഞങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. വടക്കേ അങ്ങാടിക്ക് സമീപത്തുനിന്ന് തുടങ്ങിയ യു.ഡി.എഫ് പ്രകടനം സ്വകാര്യ ബസ് സ്റ്റാൻഡ്, ചേർത്തല ദേവീക്ഷേത്രം, ഇരുമ്പുപാലം വഴി കോൺഗ്രസ് ഓഫിസിന് സമീപം സമാപിച്ചു. തുടർന്ന് സമ്മേളനം കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം സി.കെ. ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ പി.വി. സുന്ദരൻ അധ്യക്ഷത വഹിച്ചു. ആർ. ശശിധരൻ, എ.എം. കബീർ, പി.വി. പുഷ്പാംഗദൻ, സി.വി. തോമസ്, ജോമി ചെറിയാൻ, ഷഫിൻ കൊച്ചുവാവ, എം. വേണുഗോപാൽ, സി.ഡി. ശങ്കർ, എസ്. കൃഷ്ണകുമാർ, അയൂബ്, വി.സി. ജബ്ബാർ, ജി. വിശ്വംഭരൻ നായർ, ജയലക്ഷ്മി അനിൽകുമാർ, ദേവരാജൻ പിള്ള, എം.സി. ടോമി, രഘുനാഥപണിക്കർ, ബി. ഫൈസൽ, മാത്യു കൊല്ലേലി, കെ.സി. ആൻറണി എന്നിവർ സംസാരിച്ചു. കൃപ തീരസംരക്ഷണ പദയാത്ര നടത്തി അമ്പലപ്പുഴ: പരമ്പരാഗത കടൽഭിത്തി നിർമാണം അവസാനിപ്പിച്ച് ജിയോ ട്യൂബ്, കണ്ടൽച്ചെടി തുടങ്ങിയ പരിസ്ഥിതി സൗഹൃദവും ദീർഘകാലം നിലനിൽക്കുന്നതുമായ സങ്കേതങ്ങൾ ആവിഷ്കരിച്ച് കടൽത്തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് തീരസംരക്ഷണ പദയാത്ര സംഘടിപ്പിച്ചു. ആരോഗ്യ--പരിസ്ഥിതി-ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആഭിമുഖ്യത്തിലായിരുന്നു പദയാത്ര. കാക്കാഴം പി.ബി ജങ്ഷനിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ പദയാത്ര ഉദ്ഘാടനം ചെയ്തു. വണ്ടാനം കിണർമുക്കിൽ സമാപന സമ്മേളനം അന്തർദേശീയ കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. കൃപ പ്രസിഡൻറ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ പ്രമേയം അവതരിപ്പിച്ചു. കൃപാനാദം ത്രൈമാസിക അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് യു. രാജുമോൻ പ്രകാശനം ചെയ്തു. പദയാത്ര സ്വീകരണ കേന്ദ്രങ്ങളിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യു.എം. കബീർ, അനിത സതീഷ്, പഞ്ചായത്ത് അംഗങ്ങളായ എൻ. ഷിനോയ് മോൻ, ആർ. രാജേശ്വരി, കെ. സിനിൽ, ഷീജ നൗഷാദ്, കൃപ ജനറൽ സെക്രട്ടറി ദേവൻ പി. വണ്ടാനം, ഹംസ എ. കുഴുവേലി, ബി. സുലേഖ, ലതാകുമാരി, ജെ. കോമളവല്ലി, അഭയൻ യദുകുലം, പി.എസ്. ഷിബുകുമാർ, പുന്നപ്ര ഗോപകുമാർ, ജോൺസൺ വർഗീസ്, എൻ. ശിവദാസ്, സി.കെ. ശ്രീകുമാർ, വിശ്വമ്മ വിജയൻ, ജി. രാജേന്ദ്രൻ, അജിത്ത് കൃപാലയം എന്നിവർ സംസാരിച്ചു. കെ. ശശിധര കണിയാർ, ഒ.ജെ. സ്കറിയ, പ്രകാശ് മാധവൻ, സുധീർ വളഞ്ഞവഴി, വേണുക്കുട്ടൻ, മുഹമ്മദ് നാസർ, ജി.കെ. ഗോപകുമാർ, വേണുഗോപാൽ, ശ്രീകുമാർ ശ്രീനന്ദനം എന്നിർ പദയാത്രക്ക് നേതൃത്വം നൽകി.
Next Story