Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:09 AM IST Updated On
date_range 17 Oct 2017 11:09 AM ISTസി.പി.എം പ്രവര്‍ത്തകരുടെ പണി പൊലീസിന് വേണ്ട ^എ.എം. നസീര്‍
text_fieldsbookmark_border
സി.പി.എം പ്രവര്‍ത്തകരുടെ പണി പൊലീസിന് വേണ്ട -എ.എം. നസീര്‍ ആലപ്പുഴ: ഹര്‍ത്താലില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് അകാരണമായി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീര്‍ ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസും ചേര്‍ന്നാണ് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചത്. യു.ഡി.എഫിെൻറ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന സി.പി.എം പ്രവര്‍ത്തകരെ പോലെയാണ് ജില്ലയില്‍ പലഭാഗത്തും പൊലീസ് പെരുമാറിയത്. സി.പി.എം പ്രവര്‍ത്തകരുടെ പണി പൊലീസ് ഏറ്റെടുക്കരുത്. ജനങ്ങളുടെ ന്യായമായ ആവശ്യത്തിന് വേണ്ടിയാണ് സമരം നടത്തിയത്. ജനങ്ങളുടെ മികച്ച പിന്തുണ യു.ഡി.എഫിന് ഇതിലൂടെ ലഭിച്ചെന്നും അദ്ദേഹം പ്രസ്താവനയിൽ അവകാശപ്പെട്ടു. പ്രകടനം നടത്തി അരൂർ: ഹർത്താൽ അരൂരിൽ പൂർണമായിരുന്നു. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. ഹർത്താൽ അനുകൂലികൾ അരൂരിൽ പ്രകടനം നടത്തി. അരൂർ സൗത്ത്-നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. വി.കെ. മനോഹരൻ, സി.കെ. പുഷ്പൻ, ഉഷ അഗസ്റ്റിൻ, എ.എം.എ. മജീദ്, പി.പി. സാബു, എം.ബി. സാധു എന്നിവർ നേതൃത്വം നൽകി. അനുശോചിച്ചു അമ്പലപ്പുഴ: സി.പി.െഎ നേതാവ് കെ. ചെല്ലപ്പെൻറ നിര്യാണത്തില്‍ മന്ത്രി പി. തിലോത്തമന്‍ അനുശോചിച്ചു. പുതുതലമുറ മാതൃകയാകേണ്ട കമ്യൂണിസ്റ്റ് നേതാവായിരുന്നു ചെല്ലപ്പനെന്ന് അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story