Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളാർ റിപ്പോർട്ട്​...

സോളാർ റിപ്പോർട്ട്​ പിണറായി സർക്കാറിന് തിരിച്ചടിയാകും ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
സോളാർ റിപ്പോർട്ട് പിണറായി സർക്കാറിന് തിരിച്ചടിയാകും -ഉമ്മൻ ചാണ്ടി മൂവാറ്റുപുഴ: സോളാർ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടി പിണറായി സർക്കാറിന് തിരിച്ചടിയാകുമെന്നും വൈകാതെ സത്യം പുറത്തുവരുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മടക്കത്താനത്ത് കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. പ്രശ്നത്തെ നിയമപരമായി നേരിടും. രാഷ്്ട്രീയമായി നേരിടുന്ന കാര്യം പാർട്ടിയും മുന്നണിയുമാണ് തീരുമാനിക്കേണ്ടതെന്നും തനിക്ക് ഒരു ഭയപ്പാടും ഇക്കാര്യത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ടോമി തന്നിട്ടമാക്കിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, മുൻ കെ.എസ്.യു പ്രസിഡൻറ് വി.എസ്. ജോയി, മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, ജോയി മാളിയേക്കൽ, കെ.എം. സലിം, പി.പി. എൽദോസ്, ജോസ് പെരുമ്പിള്ളിക്കുന്നേൽ, പി.വി. കൃഷ്ണൻ നായർ, ഉല്ലാസ് തോമസ്, സമീർ കോണിക്കൽ, വി.എം. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story