Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:09 AM IST Updated On
date_range 17 Oct 2017 11:09 AM ISTപള്ളിക്കരയിൽ കടകൾ തുറന്നു
text_fieldsbookmark_border
പള്ളിക്കര: യു.ഡി.എഫ് ഹർത്താലിൽ പള്ളിക്കര, പെരിങ്ങാല, അമ്പലപ്പടി എന്നിവിടങ്ങളിലെ കടകൾ തുറന്നുപ്രവർത്തിച്ചു. പള്ളിക്കര മർച്ചൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിലാണ് കടകൾ തുറക്കാൻ തീരുമാനിച്ചത്. തുറന്നുപ്രവർത്തിച്ച കടകൾക്ക് കുന്നത്തുനാട് പൊലീസിെൻറ നേതൃത്വത്തിൽ സുരക്ഷ ഒരുക്കിയിരുന്നു. അക്രമങ്ങൾ ഉണ്ടാവുകയാണെങ്കിൽ പകർത്താൻ അഞ്ച് വിഡിയോ കാമറകളും സജ്ജീകരിച്ചിരുന്നു. ഹർത്താലിൽ കടകൾ തുറക്കണമെന്ന് ആഹ്വാനം ചെയ്തശേഷമുള്ള ആദ്യത്തെ ഹർത്താലിൽ വ്യാപാരികൾ കുടുംബസമേതമാണ് കടകളിലെത്തിയത്. ഏത് രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ നടത്തിയാലും ഹർത്താലിൽ സഹകരിക്കില്ലെന്ന് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് സി.ജി. ബാബു, ജനറൽ സെക്രട്ടറി സണ്ണി വർഗീസ് എന്നിവർ അറിയിച്ചു. മർച്ചൻറ്സ് അസോസിയേഷന് കീഴിലെ അമ്പലപ്പടി മുതൽ എരുമേലി ജങ്ഷൻ വരെയുള്ള 273 വ്യാപാരസ്ഥാപനങ്ങൾ തുറന്നു. പെരിങ്ങാലയിലും പതിവുപോലെതന്നെ വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചിരുന്നു. പള്ളിക്കരയിൽ പെേട്രാൾ പമ്പുകളും തുറന്ന് പ്രവർത്തിച്ചു. എന്നാൽ, കിഴക്കമ്പലം, പട്ടിമറ്റം, കരിമുകൾ പ്രദേശങ്ങളിൽ കടകൾ പൂർണമായും അടഞ്ഞുകിടന്നു. 'ഗുഡ് ബൈ ഹർത്താൽ' ; നവസന്ദേശ കൂട്ടയോട്ടം നാളെ പള്ളിക്കര: ഹർത്താൽരഹിത കേരളത്തിനായി പള്ളിക്കര മർച്ചൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ ബുധനാഴ്ച നടത്തുന്ന നവസന്ദേശ കൂട്ടയോട്ടം ഹോക്കി താരം പി.ആർ. ശ്രീജേഷ് ഫ്ലാഗ് ഓഫ് ചെയ്യും. അമ്പലപ്പടി മുതൽ എരുമേലി വരെ നടത്തുന്ന കൂട്ടയോട്ടത്തിൽ ആയിരത്തോളം പേർ പങ്കെടുക്കും. പൊതുസമ്മേളനം ജില്ല പ്രസിഡൻറ് പി.എ.എം. ഇബ്രാഹീം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story