Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമികച്ച റെസിഡൻറ്സ്...

മികച്ച റെസിഡൻറ്സ് അസോസിയേഷന് 20 ലക്ഷം

text_fields
bookmark_border
മട്ടാഞ്ചേരി: മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കൊച്ചി നിയോജകമണ്ഡലത്തിലെ റെസിഡൻറ്സ് അസോസിയേഷന് 20 ലക്ഷം രൂപ അവാർഡായി നൽകുമെന്ന് കെ.ജെ. മാക്സി എം.എൽ.എ പറഞ്ഞു. കരുവേലിപ്പടി മുതലിയാർ ഭാഗം റെസിഡൻറ്സ് അസോസിയേഷൻ രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവാർഡ് തുക പണമായല്ല നൽകുക. അവാർഡ് ലഭിച്ച അസോസിയേഷൻ ആവശ്യപ്പെടുന്ന പാലം നിർമാണമടക്കമുള്ള പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കമലാസനൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പരിധിയിൽ സ്ഥാപിച്ച സി.സി ടി.വി കാമറകളുടെ സ്വിച്ച്ഓൺ, കൗൺസിലർ വത്സല ഗിരീഷ് നിർവഹിച്ചു. കെ.എച്ച്. ഖാലിദ്, തോപ്പുംപടി എസ്.ഐ സി. ബിനു, ജനമൈത്രി സി.ആർ.ഒ പി. ഷാബി, കവിത ഹരികുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.എച്ച്. സിദ്ദീഖ് (പ്രസി), എം ഡി. അനിൽകുമാർ (വൈസ് പ്രസി), എൻ.എം. ഷഫീഖ് (സെക്ര), കെ. നാസർ (ജോ. സെക്ര), പി.എച്ച്. അബ്ദുൽ ലത്തീഫ് (ട്രഷ). മലമ്പാമ്പ് വലയിൽ കുടുങ്ങി മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി സ​െൻറ് പോൾസ് സ്കൂളിന് സമീപം മലമ്പാമ്പ് വലയിൽ കുടുങ്ങി. ഓടിന് മുകളിൽനിന്ന് ഇറങ്ങവെയാണ് പാമ്പ് അബദ്ധത്തിൽ വലയിൽ കുടുങ്ങിയത്. ആറരയടിയോളം നീളമുണ്ട്. നാട്ടുകാർ ചേർന്ന് പാമ്പിനെ പിടികൂടി പൊലീസിനെ ഏൽപിച്ചു. പൊലീസ് വനം വകുപ്പിന് കൈമാറും. 43 വർഷത്തിന് ശേഷം അവർ കലാലയത്തിൽ ഒത്തുചേർന്നു പള്ളുരുത്തി: 43 വർഷത്തെ ഇടവേളക്കുശേഷം സഹപാഠികൾ ഒത്തുചേർന്നപ്പോൾ കൗമാരകാലം തിരികെയെത്തിയതുപോലായിരുന്നു പലർക്കും. പള്ളുരുത്തി എസ്.ഡി.പി.വൈ ബോയ്സ് സ്കൂളിലെ 1974--75 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചി​െൻറ സംഗമത്തിനാണ് പത്താം ക്ലാസ് എഫ് ഡിവിഷൻ വേദിയായത്. പ്രധാനാധ്യാപകനായിരുന്ന ടി.പി. പീതാംബരൻ സംഗമം ഉദ്ഘാടനം ചെയ്തു. അധ്യാപകരായിരുന്ന ബാബു, സുഷമ, സെലിൻ, ഹരിലാൽ, രാഘവൻ, പെണ്ണാച്ചി എന്നിവരെ ആദരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉച്ചഭക്ഷണവും കഴിഞ്ഞായിരുന്നു കൂട്ടുകാർ പിരിഞ്ഞത്. രമേഷ്‌ കുമാർ, ഐ.പി. രഘു, മനോ രഞ്ജിത്ത്, പ്രദീപ്, വർഗീസ് ഫിലിപ്, ജോൺസൺ ചെമ്പരത്തി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story