Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:05 AM IST Updated On
date_range 17 Oct 2017 11:05 AM ISTബിനാലെക്ക് സംഭാവന ചെയ്ത സൃഷ്ടികളുടെ ലേലം 31ന്
text_fieldsbookmark_border
കൊച്ചി: ബിനാലെ നാലാം ലക്കത്തിെൻറ ധനശേഖരണാർഥം കൊച്ചി ബിനാലെ ഫൗണ്ടേഷന് വിഖ്യാത കലാകാരന്മാർ സംഭാവന ചെയ്ത സൃഷ്ടികൾ ലേലം ചെയ്യുന്നു. ഇൗ മാസം 31ന് മുംബൈയിൽ നടക്കുന്ന ലേലത്തിൽ നേരിട്ടോ ഓൺലൈനായോ പങ്കെടുക്കാം. അമൃത ഷെർഗിൽ, എ. രാമചന്ദ്രൻ, വിവാൻ സുന്ദരം, സുബോധ് ഗുപ്ത തുടങ്ങി 41 പേരുടെ സൃഷ്ടികളാണ് ലേലത്തിൽ െവക്കുന്നത്. തെക്കൻ മുംബൈയിലെ പ്രഭാദേവിയിലുള്ള സാഫ്രനാർട്ടിൽ രാത്രി എട്ടിനായിരിക്കും ലേലം. വൈകീട്ട് ഏഴിന് രജിസ്േട്രഷൻ തുടങ്ങും. കലാസൃഷ്ടികളുടെ പ്രിവ്യൂ ഒക്ടോബർ 26ന് സാഫ്രനാർട്ടിെൻറ മുംബൈ ഓഫിസിലുണ്ടാകും. ഇത് രണ്ടാം തവണയാണ് സാഫ്രനാർട്ടുമായി സഹകരിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ലേലം നടത്തുന്നത്. മൂന്നാം ലക്കത്തിനായി 2015ൽ നടത്തിയ ലേലത്തിൽ 2.29 കോടി സമാഹരിച്ചിരുന്നു. ലേലത്തിൽനിന്ന് ലഭിക്കുന്ന തുക മുഴുവൻ ബിനാലെയുടെ ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുന്നതെന്ന് ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story