Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:05 AM IST Updated On
date_range 17 Oct 2017 11:05 AM ISTവടുതല റയിൽവേ മേൽപാലം: നിർമാണ നടപടിക്ക് തുടക്കം
text_fieldsbookmark_border
കൊച്ചി: വടുതലയിൽ റയിൽവേ മേൽപാലം നിർമിക്കാൻ നടപടി ആരംഭിച്ചതായി ഹൈബി ഈഡൻ എം.എൽ.എ അറിയിച്ചു. 2016-17 ബജറ്റിൽ മേൽപാലം നിർമാണത്തിന് 35 കോടി അനുവദിച്ചിരുന്നു. തുടർന്ന് കിറ്റ്കോ 47.5 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. അതിെൻറ അടിസ്ഥാനത്തിലുള്ള തുകയാണ് കിഫ്ബി ബോർഡ് അനുവദിച്ചത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ ഓഫ് കേരളയാണ് (ആർ.ബി.ഡി.സി.കെ) പദ്ധതിയുടെ നിർവഹണ ഏജൻസിയെന്നും എം.എൽ.എ അറിയിച്ചു. തയാറാക്കിയ ഡിസൈൻ അനുസരിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് ആർ.ബി.ഡി.സി.കെ കത്ത് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാറിെൻറ പുതിയ ഭൂമിയേറ്റെടുക്കൽ നയം അനുസരിച്ച് സാമൂഹിക ആഘാത പഠനം നടത്തേണ്ടതുണ്ട്. പാലം നിർമാണത്തിന് ഏറ്റെടുത്ത സ്ഥലത്ത് അടുത്തദിവസം അതിർത്തി കല്ലുകൾ സ്ഥാപിക്കുമെന്നും ഹൈബി ഈഡൻ അറിയിച്ചു. ഇന്നത്തെ പരിപാടി വെണ്ണല എൻജിനീയേഴ്സ് ക്ലബ്: 2017ലെ എൻജിനീയേഴ്സ് ചോയ്സ് പുരസ്കാര വിതരണം, ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ -വൈകു. 7.00 ഹോസ്പിറ്റൽ ജങ്ഷനിൽ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ കൊച്ചി: പാർക്ക് അവന്യൂ റോഡിൽ സുഭാഷ് പാർക്കിന് മുൻവശം ഹോസ്പിറ്റൽ ജങ്ഷനിൽ ഇലക്ട്രോണിക് ട്രാഫിക് സിഗ്നൽ സംവിധാനം ജില്ല പൊലീസ് മേധാവി എം.പി. ദിനേശ് ഉദ്ഘാടനം ചെയ്തു. സിറ്റി ട്രാഫിക് വെസ്റ്റ് അസി. കമീഷണർ എം.എം. നസീർ, ട്രാഫിക് വെസ്റ്റ് ഇൻസ്പെക്ടർ വി. വിമൽ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story