Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:05 AM IST Updated On
date_range 17 Oct 2017 11:05 AM ISTഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് ജയിൽ ഭക്ഷണം
text_fieldsbookmark_border
കാക്കനാട്: ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്ക് ജില്ല ജയിലിലെ ഭക്ഷണം ആശ്വാസമായി. ചിറ്റേത്തുകര ജില്ല ജയിലില്‍ ഫുഡ് ഫോര്‍ ഫ്രീഡം എന്ന പേരില്‍ സൗജന്യമായും കുറഞ്ഞ നിരക്കിലും വിതരണം ചെയ്ത ഭക്ഷണ സാധനങ്ങളാണ് പലർക്കും ആശ്വാസമായത്. ഭൂരിഭാഗം ഹോട്ടലുകളും കടകളും തുറന്ന് പ്രവര്‍ത്തിച്ചില്ല. ഏറെപ്പേരും ഭക്ഷണത്തിനായി ജില്ല ജയിലിനെയാണ് ആശ്രയിച്ചത്. ഹർത്താൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരും ജയില്‍ പരിസരത്ത് വാടകക്ക് താമസിക്കുന്നവരും ഭക്ഷണം തേടി എത്തിയതോടെ ജയിൽ കൗണ്ടറില്‍ വില്‍പന പൊടിപൂരമായി. ചപ്പാത്തികളും മുട്ട, ചിക്കന്‍ കറികളും ഉച്ചഭക്ഷണത്തിന് നെയ്ച്ചോറും കുടിവെള്ളം ഉള്‍പ്പെടെ ലക്ഷം രൂപയുടെ കച്ചവടമാണ് ഒറ്റ ദിവസം നടന്നത്. സാധാരണ ദിവസത്തിെൻറ ഇരട്ടിയായിരുന്നു കച്ചവടം. വിശന്ന് വലഞ്ഞെത്തുന്ന നിര്‍ധനര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ 'ഷെയര്‍ എ മീല്‍' പദ്ധതിയുടെ ഭാഗമായാണ് ജയിലിന് മുന്നില്‍ ഭക്ഷണ കൗണ്ടര്‍ തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story