Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:05 AM IST Updated On
date_range 17 Oct 2017 11:05 AM ISTദലിത് എന്ന പദം നിരോധിച്ച ഉത്തരവ് പിന്‍വലിക്കണം ^ഹമീദ് വാണിയമ്പലം
text_fieldsbookmark_border
ദലിത് എന്ന പദം നിരോധിച്ച ഉത്തരവ് പിന്‍വലിക്കണം -ഹമീദ് വാണിയമ്പലം തിരുവനന്തപുരം: അച്ചടി--ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ ദലിത് എന്ന പദം ഉപയോഗിക്കുന്നത് നിരോധിച്ച കേരള ഇന്‍ഫര്‍മേഷന്‍ ആൻഡ് പി.ആര്‍ വകുപ്പിെൻറ ഉത്തരവ് പിന്‍വലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ചരിത്രബോധമില്ലാത്തതിനാലാണ് ഇത്തരമൊരു ഉത്തരവ് സര്‍ക്കാർ ഇറക്കിയത്. മഹാരാഷ്ട്രയിലെ നവോത്ഥാന നായകന്‍ മഹാത്മ ഫൂലെ ആണ് രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ ദലിതര്‍ എന്ന് വിശേഷിപ്പിച്ചത്. ഭരണഘടന ശിൽപി ഡോ. അംബേദ്കർ ഈ പദം ആണ് താനുള്‍പ്പെട്ട ജനവിഭാഗത്തിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത്. ഇത്തരം ഉത്തരവ് ഇറക്കുകവഴി രാജ്യത്തെ നവോത്ഥാന പാരമ്പര്യത്തെ അധിക്ഷേപിക്കുകയാണ് സര്‍ക്കാര്‍. അതിനാല്‍ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story