Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:05 AM IST Updated On
date_range 17 Oct 2017 11:05 AM ISTപൊലീസ് നടപടി: എം.പി പ്രതിഷേധിച്ചു
text_fieldsbookmark_border
ആലപ്പുഴ: ജനാധിപത്യ രീതിയിൽ പ്രതിഷേധ സമരം നടത്തിയ യു.ഡി.എഫ്-കോൺഗ്രസ്-മഹിള കോൺഗ്രസ് നേതാക്കളെ വിവിധ സ്ഥലങ്ങളിൽ മർദിച്ച പൊലീസ് നടപടിയിൽ കെ.സി. വേണുഗോപാൽ എം.പി പ്രതിഷേധിച്ചു. സർക്കാറിനെ പ്രീതിപ്പെടുത്താൻ പൊലീസ് നേതാക്കളെയും പ്രവർത്തകരെയും മർദിക്കുകയാണുണ്ടായത്. ഒരുതരത്തിലുമുള്ള നിയമ ലംഘനവും ഹർത്താലിനോടനുബന്ധിച്ച് ഉണ്ടായില്ല. നേതാക്കളെ തിരഞ്ഞുപിടിച്ച് മർദിച്ച നടപടി സി.പി.എം പാർട്ടി ഓഫിസിൽനിന്നുള്ള നിർദേശം അനുസരിച്ചാണോ എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. പൊലീസിനെ ഗുണ്ടകളെപ്പോലെ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ജനാധിപത്യവിരുദ്ധ നടപടി കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story