Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:35 AM GMT Updated On
date_range 17 Oct 2017 5:35 AM GMTഅപകടമുണ്ടാക്കി മുങ്ങാമെന്ന് കരുതേണ്ട; എസ്.ഐ കബീറും സംഘവും പിന്നാലെയുണ്ട്
text_fieldsbookmark_border
ആലുവ: മേഖലയിൽ വാഹനാപകടങ്ങളുണ്ടാക്കി കടന്നുകളയാമെന്ന് ആരും കരുതേണ്ട. അത്തരത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ പിന്തുടർന്ന് പിടികൂടാൻ ജാഗരൂകരാണ് ട്രാഫിക് യൂനിറ്റിലെ എസ്.ഐ കെ.ടി.എം. കബീറിെൻറ നേതൃത്വത്തിലുള്ള സംഘം. ഒരു വർഷത്തിനിടെ വാഹനാപകടങ്ങളിൽപെട്ട ഒരു കേസുപോലും ആലുവയിൽ തെളിയിക്കാൻ കഴിയാതിരുന്നിട്ടില്ല. അപകടമുണ്ടാക്കി കടന്നുകളഞ്ഞവരെപ്പോലും വിടാതെ പിന്തുടർന്ന് മാസങ്ങൾക്കുശേഷം പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ടാങ്കർ ലോറി ഇടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിലും നിർത്താതെ പോയ വാഹനം 24 മണിക്കൂറിനകം പിടികൂടാനായത് എസ്.ഐ കബീറിെൻറ ബുദ്ധിപരമായ നീക്കത്തിലൂടെയാണ്. വ്യാഴാഴ്‌ച രാത്രി 11.45ഓടെയാണ് ദേശീയപാത മുട്ടം തൈക്കാവിൽ മെട്രോ തൊഴിലാളികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയത്. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും മരിച്ചു. നിർത്താതെ പോയ ലോറിയെക്കുറിച്ച് ആർക്കും വിവരമുണ്ടായിരുന്നില്ല. സമീപത്തെ ബേക്കറിക്ക് മുന്നിലെ കാമറയിൽ പതിഞ്ഞ ഒരു ബുള്ളറ്റ് ടാങ്കർ ലോറിയെ കുറിച്ചാണ് ആദ്യം അന്വേഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയ എസ്.ഐ കബീറാണ് ടെക്നീഷ്യെൻറ സഹായത്തോടെ ഈ കാമറയിലെ സമയം 10മിനിറ്റ് ഫാസ്റ്റാണെന്ന് കണ്ടെത്തിയത്. ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യഥാർഥ വാഹനം പിന്നീട് പിടികൂടാനായത്. ഏപ്രില്‍ 18ന് പുലര്‍ച്ചെ 1.45 ഓടെ അമ്പാട്ടുകാവ് മെേട്രാ സ്‌റ്റേഷന്‍ പരിസരത്ത് എല്‍ ആൻഡ് ടി കമ്പനിയിലെ ജീവനക്കാരൻ അജ്ഞാത വാഹനം ഇടിച്ച് മരിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ തമിഴ്‌നാട് ദിണ്ഡിഗല്‍ ഓടചക്രം എന്ന സ്‌ഥലത്തുനിന്ന് വാഹനവും ഡ്രൈവറെയും കബീർ മാസങ്ങൾക്കുശേഷം കസ്‌റ്റഡിയിലെടുത്തു. തെളിവുകൾ തേച്ചുമാച്ചുകളഞ്ഞ വാഹനാപകടത്തിൽപെട്ട ഇന്നോവ കാർ പിടികൂടാനും ഇദ്ദേഹത്തിനായിട്ടുണ്ട്. ഈ കേസ് വിട്ടുകളയാൻ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് സമ്മർദം ഉണ്ടായിട്ടും പിന്മാറാതെ വാഹനം എല്ലാ തെളിവുകളോടെയും കോടതിക്ക് കൈമാറാനും സാധിച്ചു. മൂന്നുമാസം മുമ്പ് പുളിഞ്ചോട് കവലയിൽ തമിഴ്നാട് സ്വദേശിനി അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവത്തിലും കഴിഞ്ഞ വർഷം ദേശീയപാതയിൽ ഗാരേജിന് മുന്നിൽ ബൈക്ക് യാത്രക്കാരൻ ലോറി കയറി മരിച്ച സംഭവത്തിലും പ്രതികളെ പിടികൂടിയതും കബീറിെൻറ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ്. മുട്ടം അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ദ്രദേവ് തെൻറ മൂന്ന് സഹപ്രവർത്തകർ മരണപ്പെടാൻ ഇടയാക്കിയ വാഹനവും ഡ്രൈവെറയും കണ്ടെത്തിയതിൽ സന്തോഷം അറിയിക്കാൻ തിങ്കളാഴ്ച എസ്.ഐ കബീറിനെ സന്ദർശിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഇന്ദ്രദേവ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജായത്.
Next Story