Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:05 AM IST Updated On
date_range 17 Oct 2017 11:05 AM ISTസി.പി.എമ്മുമായി ഭിന്നത; പുന്നപ്ര^വയലാർ സമര വാരാചരണം സി.പി.െഎ ഒറ്റക്ക്
text_fieldsbookmark_border
സി.പി.എമ്മുമായി ഭിന്നത; പുന്നപ്ര-വയലാർ സമര വാരാചരണം സി.പി.െഎ ഒറ്റക്ക് മാരാരിക്കുളം: സി.പി.എമ്മുമായുള്ള ഭിന്നതയെത്തുടർന്ന് കഞ്ഞിക്കുഴിയിൽ പുന്നപ്ര--വയലാർ രക്തസാക്ഷി വാരാചരണം തനിച്ച് നടത്താൻ സി.പി.ഐ തീരുമാനം. കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി വിളിച്ച ജനറൽബോഡി യോഗത്തിലാണ് തീരുമാനം. സംയുക്ത വാരാചരണ കമ്മിറ്റിയിൽനിന്ന് സി.പി.െഎ ഒഴിവാകും. സി.പി.ഐ കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി എം.ഡി. അനിൽകുമാറിെൻറ വീട് ആക്രമണവുമായി ബന്ധപ്പെട്ട തർക്കമാണ് സി.പി.എമ്മുമായി കടുത്ത ഭിന്നതയിൽ എത്തിയത്. കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി നടത്തുന്ന വാരാചരണത്തിെൻറ ഭാഗമായി പതാകദിനം, റാലി, അനുസ്മരണ സമ്മേളനം എന്നിവ സംഘടിപ്പിക്കും. ഇതിനായി സംഘാടകസമിതിക്കും രൂപംനൽകി. പരിപാടികളിൽ സംസ്ഥാന നേതാക്കളടക്കം പങ്കെടുത്തേക്കും. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എൻ. ബാലചന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.ബി. ഷാജഹാൻ, സി. ജയകുമാരി, എസ്. പ്രകാശൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം.ഡി. സുധാകരൻ, കെ. നാസർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. തീരുമാനം ബുധനാഴ്ച ജില്ല കമ്മിറ്റി യോഗം ചർച്ച ചെയ്യും. അനിൽകുമാറിെൻറ വീട് ആക്രമിച്ച സംഭവത്തിൽ പത്തോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ല കേസ് നിലവിലുണ്ട്. സംഭവത്തെത്തുടർന്ന് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ വീട് ആക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ഒന്നാംപ്രതിയായ കഞ്ഞിക്കുഴി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി. പ്രസന്നനെ കണ്ണർകാട് രക്തസാക്ഷി വാരാചരണ കമ്മിറ്റി പ്രസിഡൻറാക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം നിലപാടെടുത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന സംയുക്ത യോഗം സി.പി.ഐ ബഹിഷ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story