Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:05 AM IST Updated On
date_range 17 Oct 2017 11:05 AM ISTടൂറിസം –ഐ.ടി സാധ്യതകൾ വിനിയോഗിക്കുന്നതിൽ കേരളം വിജയിച്ചിട്ടില്ല ^അൽഫോൻസ് കണ്ണന്താനം
text_fieldsbookmark_border
ടൂറിസം –ഐ.ടി സാധ്യതകൾ വിനിയോഗിക്കുന്നതിൽ കേരളം വിജയിച്ചിട്ടില്ല -അൽഫോൻസ് കണ്ണന്താനം കൊച്ചി: ടൂറിസം, -ഐ.ടി മേഖലകളിലെ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കേരള മാനേജ്മെൻറ് അസോസിയേഷൻ നൽകിയ സ്വീകരണത്തിൽ 'വിഷൻ ഫോർ ടൂറിസം ആൻഡ് ഐ.ടി' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാൻ കഴിയുന്ന മേഖലയാണ് ടൂറിസം. വളരെ വലിയ മുതൽമുടക്കില്ലാതെ കേരളത്തിൽ ടൂറിസം പദ്ധതികൾ നടപ്പാക്കാനാകും. എന്നാൽ, നേതൃപരമായ അഭാവം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. സാഹസിക ടൂറിസം, റിലിജിയസ് ടൂറിസം തുടങ്ങിയ നിരവധി സാധ്യതകളുണ്ട്. വാഗമണിെൻറ കാര്യത്തിൽ ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകാൻ കഴിയുന്നില്ല. വൃത്തിയില്ലാത്തവർ എന്നുപറഞ്ഞ് നാം കളിയാക്കുന്ന തമിഴ്നാടാണ് ടൂറിസത്തിെൻറ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ ആളുകൾ യാത്രചെയ്യുന്നത് പുണ്യകേന്ദ്രങ്ങളിലേക്കാണ്. 70 ശതമാനം ജനങ്ങളാണ് എത്തുന്നത്. ഇത്തരം സ്ഥലങ്ങൾ ഏകോപിപ്പിച്ച് അടിസ്ഥാന സൗകര്യം ഒരുക്കാനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്. ഐ.ടി മേഖലയിൽ കേരളത്തിെൻറ വളർച്ച വളരെ പിന്നിലാണ്. 1980ൽ ആദ്യത്തെ ഐ.ടി പാർക്ക് തിരുവനന്തപുരത്താണ് വന്നത്. എന്നാൽ, അതിനുശേഷം വന്ന ബംഗളൂരുവും നോയിഡയും വളരെ മുന്നിലാണ്. രാജ്യത്ത് കക്കൂസ് ഇല്ലാത്ത 67 ശതമാനം ജനങ്ങളുടെ കാര്യം പറയുമ്പോൾ കക്കൂസ് കണ്ണന്താനം എന്ന് കളിയാക്കുന്നതിനെ ഭയപ്പെടുന്നില്ല. അതൊരു യാഥാർഥ്യമാണ്. അതിന് മാറ്റമുണ്ടാകാൻ കൂട്ടായ പരിശ്രമം വേണമെന്നും മന്ത്രി പറഞ്ഞു. കെ.എം.എ പ്രസിഡൻറ് വിവേക് കൃഷ്ണ ഗോവിന്ദും ഡയമണ്ട് ജൂബിലി ചെയർമാൻ പ്രസാദ് കെ. പണിക്കരും ചേർന്ന് മന്ത്രിയെ പൊന്നാടയണിയിച്ചു. പ്രസാദ് കെ. പണിക്കർ, േപ്രാഗ്രാം ചെയർ ദീപക് എൽ. അസ്വാനി, പ്രസിഡൻറ് വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story