Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:05 AM IST Updated On
date_range 17 Oct 2017 11:05 AM ISTകുടുംബസഹായ ഫണ്ട് െകെമാറി
text_fieldsbookmark_border
മൂവാറ്റുപുഴ: മാനാറി കുന്നലപ്പറമ്പിൽ രവീന്ദ്രൻ നായർ കുടുംബസഹായ ഫണ്ട് അദ്ദേഹത്തിെൻറ മാതാവിനും ഭാര്യക്കും കൈമാറി. മാനാറി ഭാവന െലെബ്രറി അങ്കണത്തിൽ ചേർന്ന യോഗത്തിൽ എൽദോ എബ്രഹാം എം.എൽ.എയാണ് 5.50 ലക്ഷം ബാങ്കിൽ നിക്ഷേപിച്ചതിെൻറ രസീത് നൽകിയത്. യോഗത്തിൽ കുടുംബസഹായ സമതി ചെയർമാൻ പായിപ്ര കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റർ സി.കെ. ഉണ്ണി സ്വാഗതം പറഞ്ഞു. കൺവീനർ പി.എസ്. ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ്, ബ്ലോക്ക് പഞ്ചയത്ത് അംഗം സ്മിത സിജു, കാർഷിക സഹകരണ ബാങ്ക് പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ, സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, ജോയൻറ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ജി. മോട്ടിലാൽ, വി.പി.ആർ. കർത്ത, പായിപ്ര ഗ്രാമീൺ സഹകരണ ബാങ്ക് പ്രസിഡൻറ് ഒ.കെ. മോഹനൻ, ഇ.ബി. ജലാൽ, ടോമി പി. മത്തായി, എം.കെ. കുഞ്ഞുബാവ, കെ.എസ്. രങ്കേഷ്, കെ.എൻ. രാജമോഹനൻ, എം.എൻ. ശിവദാസൻ, എം.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു. അർബുദം മൂലം മരിച്ച രവീന്ദ്രെൻറ കുടുംബത്തെ സഹായിക്കാനാണ് നാട് രംഗത്തിറങ്ങിയത്. നാലുലക്ഷം കുട്ടികളുടെ പേരിലും ഒന്നരലക്ഷം രൂപ മാതാവ് സരസ്വതിയുടെ പേരിലുമാണ് നിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story