Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 4:59 AM GMT Updated On
date_range 17 Oct 2017 4:59 AM GMTശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ പിന്തുണ –മുഖ്യമന്ത്രി
text_fieldsbookmark_border
ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ പിന്തുണ -മുഖ്യമന്ത്രി ശബരിമല: സംസ്ഥാനത്തെ മറ്റ് വികസനപ്രവർത്തനം പോലെ ശബരിമലയുടെ കാര്യത്തിലും സർക്കാറിെൻറ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യാത്രക്ക് തുടക്കത്തിൽ ചില ആശങ്ക ഉണ്ടായിരുന്നു. എന്നാൽ, കയറിത്തുടങ്ങിയതോടെ അത് ഒഴിവായി. ഇത് ആദ്യ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ സന്നിധാനത്തും പമ്പയിലുമായി ചൊവ്വാഴ്ച നിർവഹിക്കും. ശബരിമല സന്നിധാനത്തെ പുണ്യദർശനം കോംപ്ലക്സ്, ജലസംഭരണി എന്നിവയുടെ ശിലാസ്ഥാപനം രാവിലെ 9.30ന് സന്നിധാനത്തും പമ്പയിലെ സ്നാനഘട്ടത്തിെൻറ നവീകരണം, തീർഥാടകർക്കുള്ള കാത്തിരിപ്പ് കേന്ദ്രത്തോടുകൂടിയ നടപ്പന്തൽ, നിലയ്ക്കലെ ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചിമുറികൾ എന്നിവയുടെ ശിലാസ്ഥാപനം വൈകീട്ട് നാലിന് പമ്പയിലും നടക്കും. തീർഥാടന ഒരുക്കം വിലയിരുത്തുന്നതിന് രാവിലെ 10ന് വിവിധ വകുപ്പുകളുടെ യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സന്നിധാനത്ത് ചേരും.
Next Story