Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സരിച്ചതിലെല്ലാം...

മത്സരിച്ചതിലെല്ലാം ആദിത്യ മുന്നിൽ

text_fields
bookmark_border
പുന്നപ്ര: മത്സരിച്ച ഇനങ്ങൾക്കെല്ലാം ആദിത്യ മുന്നിലെത്തി. ഇനി ലക്ഷ്യം സംസ്ഥാന കായികമേള. ജൂനിയർ വിഭാഗത്തിൽ ട്രിപ്പിൾ ജംപ്, 4x100 റിലേ, 100, 200 മീറ്റർ ഓട്ടം എന്നീ ഇനങ്ങളിലാണ് ആദിത്യ പങ്കെടുത്തത്. കഴിഞ്ഞ തവണ മത്സരിച്ചെങ്കിലും അർഹമായ നേട്ടം കൈവരിക്കാൻ ഈ മിടുക്കിക്ക് കഴിഞ്ഞില്ല. അതി​െൻറ പോരായ്മകൾ ഈ കായികമേളയിൽ പരിഹരിക്കുകയും ചെയ്തു. പൂങ്കാവ് മേരി ഇമാക്കുലേറ്റ് ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് പി.എസ്. ആദിത്യ. ട്രിപ്പിൾ ജംപ് ആദ്യമായി ചെയ്യുന്നുവെന്ന പ്രത്യേകതയും ആദിത്യക്ക് ഈ മത്സരത്തിൽ ഉണ്ടായിരുന്നു. മുമ്പ് കായികപരമായി യാതൊരു നേട്ടവും എടുത്തുകാട്ടാൻ ഇല്ലാത്ത ഒരു സ്കൂളായിരുന്നു ആദിത്യയുടേത്. എന്നാൽ, പിന്നീട് കഥ മാറി. മികച്ച കായികാധ്യാപകരെ സ്കൂൾ അധികൃതർ നിയമിച്ചതോടെ നേട്ടങ്ങൾ ഓരോന്നായി തേടി എത്തുകയായിരുന്നു. പങ്കെടുത്ത മത്സരങ്ങൾ എല്ലാം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് ആദിത്യ പറഞ്ഞു. മത്സര മൈതാനത്തി​െൻറ പോരായ്മ തന്നെയായിരുന്നു പ്രധാന പ്രശ്നം. എങ്കിലും പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിഞ്ഞത് ദൈവാനുഗ്രഹമായി കരുതുന്നുവെന്നും ഈ വിദ്യാർഥിനി പറഞ്ഞു. സംസ്ഥാനതലത്തിൽ കന്നി അങ്കത്തിന് ഇറങ്ങുന്ന ആദിത്യക്ക് ഇതേ പ്രകടനം കാഴ്ചവെക്കണം. പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആദിത്യയുടെ കായിക നേട്ടങ്ങൾക്ക് സ്കൂൾ അധികൃതരുടെ പ്രോത്സാഹനവും ഉണ്ട്. നിലവിൽ സ്കൂളിൽ നടത്തുന്ന പരിശീലനം മാത്രമല്ല തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് ആദിത്യ പറഞ്ഞു. ലിയോ അത്ലറ്റിക്ക് അക്കാദമിയിലും പരിശീലനം നടത്തുന്നുണ്ട്. പഠനത്തിന് ശേഷവും കായികരംഗത്ത് സജീവ സാന്നിധ്യമാകാനാണ് ആദിത്യ ഇഷ്ടപ്പെടുന്നത്. അവലൂക്കുന്ന് പുളിക്കൽ പറമ്പിൽ പി.എസ്. സുധീറി​െൻറയും സുനിതയുടെയും മകളാണ് ആദിത്യ. സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ സ്നേഹ വർഗീസിന് ചാമ്പ്യൻഷിപ് പുന്നപ്ര: സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ പുന്നപ്ര സ​െൻറ് ജോസഫ്സ് ജി.എച്ച്.എസിലെ എട്ടാംക്ലാസ് വിദ്യാർഥിനി സ്നേഹ വർഗീസ് ചാമ്പ്യൻഷിപ് നേടി. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഓട്ടത്തിനാണ് ചാമ്പ്യൻഷിപ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ 200 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനവും റിലേക്ക് എട്ടാം സ്ഥാനവും നേടിയിട്ടുണ്ട്. വർഗീസ്-മേരിക്കുഞ്ഞ് ദമ്പതികളുടെ മകളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story