Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:03 AM IST Updated On
date_range 16 Oct 2017 11:03 AM ISTആലപ്പുഴ ഉപജില്ലക്ക് ഓവറോൾ
text_fieldsbookmark_border
പുന്നപ്ര: മൂന്ന് ദിവസങ്ങളിലായി പുന്നപ്ര കാർമൽ പോളിടെക്നിക് ഗ്രൗണ്ടിൽ നടന്ന ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ 316 പോയൻറ് നേടി ആലപ്പുഴ ഉപജില്ല ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. 278 പോയേൻറാടെ ചേർത്തല ഉപജില്ല രണ്ടാം സ്ഥാനവും 122 പോയേൻറാടെ മാവേലിക്കര ഉപജില്ല മൂന്നാം സ്ഥാനവും നേടി. കായംകുളം -58, തുറവൂർ -36, ചെങ്ങന്നൂർ -18, ഹരിപ്പാട് -16, അമ്പലപ്പുഴ -14, മങ്കൊമ്പ് -നാല്, തലവടി -രണ്ട്, വെളിയനാട് -ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയൻറ് നില. സ്കൂൾ തലത്തിൽ ചേർത്തല ചാരമംഗലം ഡി.വി.എച്ച്.എസ്.എസ് 11 സ്വർണ മെഡലും ഒമ്പത് വെള്ളിയും എട്ട് വെങ്കലവും നേടി 90 പോയേൻറാടെ ഒന്നാംസ്ഥാനത്ത് എത്തി. 11 സ്വർണമെഡലും എട്ട് വെള്ളിയും അഞ്ച് വെങ്കലവും നേടി 84 പോയേൻറാടെ ആലപ്പുഴ ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും എട്ട് സ്വർണമെഡലും ഏഴ് വെള്ളിയും 11 വെങ്കലവും നേടി 72 പോയേൻറാടെ മാവേലിക്കര മറ്റം സെൻറ് ജോൺസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആറ് സ്വർണ മെഡലും 11 വെള്ളിയും മൂന്ന് വെങ്കലവും നേടി 66 പോയേൻറാടെ ആലപ്പുഴ എസ്.ഡി.വി.ബി.എച്ച്.എസ്.എസ് നാലാമതും അഞ്ച് സ്വർണവും അഞ്ച് വെള്ളിയും 12 വെങ്കലവും നേടി 52 പോയേൻറാടെ അർത്തുങ്കൽ ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാമതുെമത്തി. മൂന്ന് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവും നേടി 42 പോയേൻറാടെ ആലപ്പുഴ സെൻറ് ജോസഫ്സ് ജി.എച്ച്.എസ്.എസ് ആറാമതും അഞ്ച് സ്വർണവും നാല് വെള്ളിയും നേടി 37 പോയേൻറാടെ പുന്നപ്ര സെൻറ് ജോസഫ്സ് എച്ച്.എസ്.എസ് ഏഴാമതുമായി. മൂന്ന് സ്വർണം, ആറ് വെള്ളി, രണ്ട് വെങ്കലം എന്നിവ നേടി 35 പോയേൻറാടെ മുഹമ്മ എ.ബി.വി.എച്ച്.എസ്.എസ് എട്ടും ആറ് സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവ നേടി 34 പോയേൻറാടെ ചേർത്തല തിരുനെല്ലൂർ ജി.എച്ച്.എസ്.എസ് ഒമ്പതും രണ്ട് സ്വർണം മൂന്ന് വെള്ളി, മൂന്ന് വെങ്കലം എന്നിവ നേടി കായംകുളം പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസ് അവസാന സ്ഥാനക്കാരുമായി. സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ഷീജ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റോസ് ദലീമ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. ലതിക, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗീത ബാബു, പഞ്ചായത്ത് അംഗം ടി. പ്രദീപ്, എ. സിദ്ദീഖ്, സി.ഡി. ആസാദ്, പി.കെ. സവിത, ഇ.കെ. ജയൻ, കെ.എസ്. പ്രദീപൻ, ഡി. ജയറാം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story