Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:03 AM IST Updated On
date_range 16 Oct 2017 11:03 AM ISTഅമിത ദേശീയത മുന്നോട്ടുെവക്കുന്നത് ഫാഷിസം –-രാഹുല്‍ ശര്‍മ
text_fieldsbookmark_border
കൊച്ചി: അമിത ദേശീയത മുേന്നാട്ടുവെക്കുന്നത് ഫാഷിസത്തിെൻറ മറ്റൊരു രൂപമാണെന്ന് ഗുജറാത്ത് കലാപം അന്വേഷിച്ച സംഘത്തിലെ അംഗമായിരുന്ന മുന്‍ ഐ.പി.എസ് ഓഫിസര്‍ രാഹുല്‍ ശർമ. സമൂഹമാധ്യമ കൂട്ടായ്മയായ ഫ്രീ തിങ്കേഴ്‌സ് സംഘടിപ്പിച്ച ഗൗരി ലങ്കേഷ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി അമിത ദേശീയതയുടെ വർധിച്ച പ്രാധാന്യമാണ്. ഫാഷിസത്തിന് കൃത്യമായ നിര്‍വചനങ്ങളില്ല. ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന പ്രചാരണമാണ് ഒരുകൂട്ടര്‍ അഴിച്ചുവിടുന്നത്. അതിെൻറ മറവില്‍ ചില കോർപറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. അസംഘടിത മേഖലയെ ചൂഷണം ചെയ്യുന്നതും ഫാഷിസമായി വിലയിരുത്താമെന്ന് അദ്ദേഹം പറഞ്ഞു. ഗൗരി ലേങ്കഷിനൊപ്പം പ്രവർത്തിച്ച ചിന്തകനും സാമൂഹികപ്രവര്‍ത്തകനുമായ നരേന്ദ്ര നായിക് മുഖ്യപ്രഭാഷണം നടത്തി. ചോദ്യം ചെയ്യുന്നവരുടെ ജീവനെടുക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. വധഭീഷണി ഉള്ളതിനാൽ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കൊല്ലപ്പെടുന്നതിെൻറ തലേദിവസം തന്നെ ഉപദേശിച്ചയാളാണ് ഗൗരിയെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ പേരില്‍ മാറ്റിനിര്‍ത്തിയതിന് തുല്യമാണ് ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അവഗണനയെന്ന് സാമൂഹിക പ്രവര്‍ത്തക അക്കായി പത്മശാലി പറഞ്ഞു. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ഡോ. മാത്യു കുഴല്‍നാടന്‍, മാധ്യമപ്രവര്‍ത്തകരായ കെ.കെ. ഷാഹിന, കെ.ജെ. ജേക്കബ് എന്നിവർ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍, ജെ. രഘു, സണ്ണി എം. കപിക്കാട്, ഡോ. കെ.എസ്. മാധവന്‍ എന്നിവര്‍ ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story