Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:03 AM IST Updated On
date_range 16 Oct 2017 11:03 AM ISTവീട് തകർന്ന് വിദ്യാർഥികളടക്കം നാലുപേർക്ക് പരിക്ക്
text_fieldsbookmark_border
പൂച്ചാക്കൽ: തൈക്കാട്ടുശേരിയിൽ . തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം വാർഡ് പഴയമനക്കൽ ഭാഗത്ത് മഠത്തിച്ചിറയിൽ പവിത്രെൻറ വീടാണ് തകർന്നുവീണത്. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. പവിത്രെൻറ മകൾ ശാലിനി (36) മരുമകൻ ഹരി (44)ചെറുമക്കളായ സാന്ദ്ര (16), വൃന്ദ (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഓട് മേഞ്ഞതായിരുന്നു വീട്. ഓടുകളും കഴുക്കോലും ദേഹത്ത് വീണാണ് പരിക്കേറ്റത്. സംഭവസമയം പവിത്രനും ഭാര്യ പുഷ്പയും പുറത്ത് സംസാരിച്ചിരിക്കുകയായിരുന്നു. തുടർച്ചയായ മഴമൂലം വീടിെൻറ തൂണുകളും കഴുക്കോലും മറ്റുള്ളവയും ജീർണാവസ്ഥയിലായിരുന്നു. പശുകറവ തൊഴിലാളിയായ പവിത്രന് വീടില്ലാത്ത അവസ്ഥയാണ്. സർക്കാറിെൻറ ഭവന പദ്ധതിയായ ലൈഫ് ലിസ്റ്റിൽ പവിത്രെൻറ പേരുണ്ടെങ്കിലും നടപടി പൂർത്തിയായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story