Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ജി.എസ്​.ടിയിലെ...

'ജി.എസ്​.ടിയിലെ തുഗ്ലക്​ പരിഷ്​കാരങ്ങൾ വ്യാപാരമേഖലയെ തകർക്കുന്നു'

text_fields
bookmark_border
ആലപ്പുഴ: ജി.എസ്.ടിയിലെ തുഗ്ലക് പരിഷ്കാരങ്ങളും പരാജയപ്പെട്ട നെറ്റ്വർക്ക് സംവിധാനവും വ്യാപാര, സാമ്പത്തിക മേഖലയെ തകർത്തതായി ടാക്സ് കൺസൽട്ടൻറ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. ജി.എസ്.ടി നെറ്റ്വർക്കി​െൻറ തകരാർമൂലം 20നകം ഫയൽ ചെയ്യേണ്ട സെപ്റ്റംബറിലെ റിേട്ടണിന് 13 മുതൽ ഒരുമാനദണ്ഡവും ഇല്ലാതെ പിഴ വന്നിരിക്കുകയാണ്. ഇതുമൂലം റിേട്ടൺ ഫയൽ ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ആദ്യ മൂന്നുമാസം നിയമനടപടികേളാ പിഴയോ ഇൗടാക്കില്ലെന്ന പ്രഖ്യാപനമാണ് അധികൃതർ ലംഘിച്ചിരിക്കുന്നത്. ജൂലൈ മുതൽതന്നെ ഇൗടാക്കിയ പിഴ തിരിച്ചുലഭിക്കാതെ ചെറുകിട വ്യാപാരികൾ ആശങ്കയിലാണ്. പ്രസിഡൻറ് എ.എൻ പുരം ശിവകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ആർ. മണികണ്ഠൻ, ട്രഷറർ െക. രവീന്ദ്രൻ, ഭാരവാഹികളായ എ.എൻ. ശശിധരൻ, ഇ.കെ. ബഷീർ, ഒ.കെ. കുഞ്ഞഹമ്മദ്, ഫിലിപ് ഫിലിപ്പോസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story