Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂർ സെൻറ് ജർമയിൻസ്...

പറവൂർ സെൻറ് ജർമയിൻസ് സ്കൂൾ ശതാബ്​ദി ആഘോഷത്തിന്​ തുടക്കം

text_fields
bookmark_border
പറവൂർ: സ​െൻറ് ജർമയിൻസ് സിയോൺ എൽ.പി സ്കൂൾ ശതാബ്‌ദി ആഘോഷത്തിന് തുടക്കം. സ​െൻറ് തോമസ് കോട്ടക്കാവ് ഫെറോന വികാരി പോൾ കരേടൻ വിളംബര ജാഥ പതാക ആഘോഷ കമ്മിറ്റി ചെയർമാൻ വി.സി. പത്രോസിന് കൈമാറി. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. മുൻ എം.പി കെ.പി. ധനപാലൻ സന്ദേശം നൽകി. മാനേജർ ഫാ. ടോം മുള്ളൻചിറ പതാക ഉയർത്തി. നഗരസഭ വൈസ് ചെയർപേഴ്സൻ ജെസി രാജു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡെന്നി തോമസ്, പ്രധാനാധ്യാപിക ജെർളി ടി. മാഞ്ഞൂരാൻ, പി.ടി.എ പ്രസിഡൻറ് ബി. ശശിധരൻ, മുൻ അധ്യാപകരായ സിസ്റ്റർ എവിലിൻ, പി.ജി. ടെസി എന്നിവർ സംസാരിച്ചു. മാസ്റ്റർ പ്ലാൻ റദ്ദാക്കണം -സി.പി.ഐ ലോക്കൽ സമ്മേളനം പറവൂർ: അപ്രായോഗികവും ജനദ്രോഹപരവുമായ നഗരസഭ മാസ്റ്റർ പ്ലാൻ നടപ്പാക്കരുതെന്ന് സി.പി.ഐ പറവൂർ ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻ, സുനിൽ സുകുമാരൻ, റീന ആൻഡ്രോസ് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ദേശീയ കൗൺസിൽ അംഗം കമല സദാനന്ദൻ, ജില്ല എക്സിക്യൂട്ടിവ്‌ അംഗം എസ്. ശ്രീകുമാരി, മണ്ഡലം സെക്രട്ടറി കെ.ബി. അറുമുഖൻ, കേരള മഹിളസംഘം സെക്രട്ടറി രമ ശിവശങ്കരൻ, പറവൂർ ആൻറണി, ഡിവിൻ കെ. ദിനകരൻ, കെ. സുധാകരപിള്ള, കെ.എൽ. തോമസ്, എം.യു. അജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story