Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:00 AM IST Updated On
date_range 16 Oct 2017 11:00 AM ISTശശികല അനുവദിച്ചാൽ ആർ.കെ നഗർ ഗോദയിൽ ഇറങ്ങുമെന്ന് ദിനകരൻ
text_fieldsbookmark_border
ചെന്നൈ: ശശികല അനുവദിച്ചാൽ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെന്നു അണ്ണാഡി.എം.കെ വിമത നേതാവ് ടി.ടി.വി. ദിനകരൻ. സ്ഥാനാർഥിയെ സംബന്ധിച്ച് ശശികലയാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ശ്രീരംഗത്ത് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തങ്ങൾ ജയിക്കുമെന്നും ഇതിനായുള്ള പ്രവർത്തനങ്ങൾ അണികൾ തുടങ്ങിയിട്ടുെണ്ടന്നും ദിനകരൻ പ്രതികരിച്ചു. എ.െഎ.എ.ഡി.എം.കെ അമ്മ വിഭാഗത്തെ നയിക്കുന്ന ശശികല പാർട്ടിയിലെ എല്ലാ വിഭാഗങ്ങളുടെയും അമ്മയാണ്. ശശികലയെ നേതാവായി അംഗീകരിക്കുന്ന ആർക്കും പാർട്ടിയിലേക്ക് കടന്നുവരാം. പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ അനുയായികളെ പീഡിപ്പിക്കുകയാണ്. പൊതു പരിപാടികൾ തടസ്സപ്പെടുത്തുന്നു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന െപാലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണം. പളനിസാമി സർക്കാർ അധികാരത്തിൽ നൂറുദിവസം തികക്കില്ല. പളനിസാമി സർക്കാർ ഭരണത്തിൽ തുടരാൻ ഡെങ്കി മരണ നിരക്ക് കുറച്ചുകാണിക്കുകയാണെന്നും ദിനകരൻ പറഞ്ഞു. ഡിസംബർ 31നുമുമ്പ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആർ.െക നഗറിൽ തെരഞ്ഞെടുപ്പു സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ ചർച്ച തുടങ്ങിക്കഴിഞ്ഞു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന മണ്ഡലത്തിൽ ആറു മാസം മുമ്പ് നടക്കേണ്ട തെരഞ്ഞെടുപ്പ് വോട്ടുപിടിക്കാൻ പണം നൽകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story