Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉപജില്ല സ്‌കൂൾ...

ഉപജില്ല സ്‌കൂൾ കലോത്സവം സ്വാഗതസംഘം ഓഫിസ് തുറന്നു

text_fields
bookmark_border
അങ്കമാലി: അങ്കമാലി വിദ്യാഭ്യാസ ഉപജില്ല സ്‌കൂൾ കലോത്സവം നവംബർ എട്ട്്് മുതൽ 10 വരെ കിടങ്ങൂർ സ​െൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സബ് ജില്ലയിലെ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 110 സ്‌കൂളുകളിൽനിന്ന് നാലായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. കലോത്സവ ഒരുക്കത്തിന് സ്വാഗതസംഘ ഓഫിസ് പ്രവർത്തനം ആരംഭിച്ചു. കിടങ്ങൂർ സ​െൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഓഫിസ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വർഗീസ് അധ്യക്ഷത വഹിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോൾ, സ്‌കൂൾ മാനേജർ സിസ്റ്റർ ആനീസ് വള്ളിപലം, ജില്ല പഞ്ചായത്ത് അംഗം സാംസൺ ചാക്കോ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി വർഗീസ്, തുറവൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് പാറേക്കാട്ടിൽ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. ജയ്‌സൺ, എ.ഇ.ഒ ട്രീസ ജെബോയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിേൻറാ വർഗീസ്, ടി.ടി. പൗലോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story