Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:56 AM IST Updated On
date_range 14 Oct 2017 10:56 AM ISTഅരൂരിൽ 1000 കോടിയുടെ വികസനപ്രവർത്തനം ^മന്ത്രി ജി. സുധാകരൻ
text_fieldsbookmark_border
അരൂരിൽ 1000 കോടിയുടെ വികസനപ്രവർത്തനം -മന്ത്രി ജി. സുധാകരൻ അരൂർ: മൂന്ന് വർഷത്തിനകം അരൂർ നിയോജക മണ്ഡലത്തിൽ പാലങ്ങളും നിരത്തുകളുമായി ബന്ധപ്പെട്ട് 1000 കോടിയുടെ വികസന പ്രവർത്തനം നടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. 60 വർഷത്തിനിെട ആലപ്പുഴ ജില്ലയിൽ ഇത്രയും തുക ലഭിച്ചിട്ടില്ല. മണ്ഡലത്തിലെ അരൂർ ബൈപാസ്-അരൂർ മുക്കം റോഡ്, അരൂർ-അരുക്കുറ്റി റോഡ്, മണിയമ്പിള്ളി പാലം എന്നിവയുടെ നിർമാണോദ്ഘാടനവും പൂച്ചാക്കൽ പഴയപാലത്തിെൻറ സമർപ്പണവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 367 കോടിയുടെ പ്രവൃത്തികളാണ് മണ്ഡലത്തിൽ അനുവദിച്ചത്. പെരുമ്പടപ്പ് കായലിലെ പാലത്തിന് ബജറ്റിൽ മാത്രം 12.46 കോടി അനുവദിച്ചു. റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണിക്ക് മാത്രമായി 4.2 കോടിയും നൽകി. അതിലും വലിയ പദ്ധതികൾ കിഫ്ബി വഴി അരൂർ മണ്ഡലത്തിൽ അനുവദിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം വിശദ രൂപരേഖ തയാറാകുമ്പോഴേക്കും 500 കോടി കവിയുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് കേരളത്തിന് ലഭിച്ച 625 കോടിയിൽ 10 കോടി അരൂർ മണ്ഡലത്തിലാണ് നൽകിയത്. യു.ഡി.എഫ് കേരളത്തിലും യു.പി.എ കേന്ദ്രത്തിലുമായി ഭരിച്ച മൂന്നുവർഷം കേരളത്തിന് ലഭിച്ചത് 465 കോടി രൂപ മാത്രമാണ്. ഈ സർക്കാർ വന്നശേഷമുള്ള 16 മാസത്തിനിെടയാണ് 625 കോടി കിട്ടിയത് -മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനുപുറമേ നബാർഡ് പദ്ധതിയിൽ റോഡുകൾ ഉൾപ്പെടുത്തി കേന്ദ്രത്തിന് കത്തയക്കുകയാണ്. ഇതിെൻറ വിഹിതംകൂടി ലഭിക്കുമ്പോൾ അരൂർ മണ്ഡലത്തിൽ 1000 കോടിയുടെ വികസനപ്രവർത്തനം നടക്കും. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, അരൂർ പഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ, വൈസ് പ്രസിഡൻറ് കെ.ആർ. നന്ദകുമാർ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർമല ശെൽവരാജ്, അരൂക്കൂറ്റി പഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസ്, വൈസ് പ്രസിഡൻറ് വി.എ. രാജൻ, തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ശാന്തമ്മ പ്രകാശ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് വിവേകാനന്ദ, ജനപ്രതിനിധികൾ, വിവിധ കക്ഷിനേതാക്കൾ എന്നിവർ പങ്കെടുത്തു. ദർഘാസ് ക്ഷണിച്ചു ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഐ.സി.എം.ആർ േപ്രാജക്ടിലേക്ക് ലഘു ഉപകരണങ്ങൾ വാങ്ങാനുള്ള ക്വട്ടേഷൻ 23ന് ഉച്ചക്ക് ഒന്നിനകവും സി.സി ടി.വി വാങ്ങാനുള്ള ക്വട്ടേഷൻ 28ന് ഉച്ചക്ക് ഒന്നിനകവും പ്രിൻസിപ്പൽ, ഗവ. ടി.ഡി മെഡിക്കൽ കോളജ്, ആലപ്പുഴ -688005 വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477 2282015.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story