Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:56 AM IST Updated On
date_range 14 Oct 2017 10:56 AM ISTടാക്സി സമരം ഒത്തുതീർപ്പായി; മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു
text_fieldsbookmark_border
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രീ പെയ്ഡ് ടാക്സിക്കാരും ഓൺലൈൻ ടാക്സിക്കാരും തമ്മിെല തർക്കം അവസാനിപ്പിക്കാൻ എ.ഡി.എമ്മിെൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. ഇതനുസരിച്ച് വിമാനത്താവളത്തിലെ ടാക്സി സർവിസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ഇരുവിഭാഗങ്ങളുടെയും പ്രതിനിധികൾ എന്നിവരടങ്ങിയ മോണിറ്ററിങ് കമ്മിറ്റി രൂപവത്്കരിച്ചു. നേരേത്ത ബുക്ക്ചെയ്ത് വരുന്ന യാത്രക്കാർ ഓൺലൈൻ വാഹനങ്ങളിൽ കയറുന്നത് തടയില്ല. എന്നാൽ, വിമാനത്താവളത്തിൽനിന്ന് അനധികൃതമായി സവാരിയെടുക്കാൻ അനുവദിക്കില്ല. ഏതെങ്കിലും വിഷയത്തിൽ തർക്കമുണ്ടെങ്കിൽ മോണിറ്ററിങ് കമ്മിറ്റിയിൽ ചർച്ച ചെയ്ത്്് പരിഹരിക്കണം. എ.ഡി.എമ്മിെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രീ പെയ്ഡ് ടാക്സിപ്രതിനിധികളായി പി.വൈ. എൽദോ, എൽദോ യോഹന്നാൻ, ടി.വി. വിപിൻ, എ.പി. മണി, വിനോദ് ചന്ദ്രൻ, ഓൺലൈൻ ടാക്സി പ്രതിനിധികളായി ജനാർദനൻ, പോൾസൺ, സി.ജി. സുബ്രഹ്മണ്യം എന്നിവരും നെടുമ്പാശ്ശേരി എസ്.ഐ സോണി മത്തായിയും പങ്കെടുത്തു. സിയാൽ ഏർപ്പെടുത്തിയ ബദൽ സംവിധാനം പ്രീ പെയ്ഡ് ടാക്സികൾ സർവിസ് പുനരാരംഭിച്ചതിനെത്തുടർന്ന് പിൻവലിച്ചു. വെള്ളിയാഴ്ച പ്രീ പെയ്ഡ് ടാക്സികൾ സാധാരണപോലെ സർവിസ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story