Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'വിമുക്​തി':...

'വിമുക്​തി': ബ്ലോക്കുതലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനം

text_fields
bookmark_border
ആലപ്പുഴ: സംസ്ഥാന ലഹരിവർജന മിഷൻ 'വിമുക്തി'യുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ ബ്ലോക്ക്, പഞ്ചായത്ത് തലത്തിൽ പ്രവർത്തന പരിപാടികൾ തയാറാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ പറഞ്ഞു. വിമുക്തി ജില്ലതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗം ചേർന്നാണ് പ്രവർത്തനങ്ങൾക്ക് രൂപം നൽകുക. പഞ്ചായത്തുതലത്തിൽ കോഓഡിനേറ്റർമാരെ നിയോഗിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ 12 ബ്ലോക്കിലും ആറ് നഗരസഭയിലും 67 ഗ്രാമപഞ്ചായത്തിലും വിമുക്തി കമ്മിറ്റികൾ രൂപവത്കരിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമീഷണർ എൻ.എസ്. സലിംകുമാർ യോഗത്തെ അറിയിച്ചു. ബ്ലോക്കുതലത്തിൽ 19 വാർഡ് കമ്മിറ്റിയും നഗരസഭതലത്തിൽ 40 വാർഡ് കമ്മിറ്റിയും ഗ്രാമപഞ്ചായത്ത് തലത്തിൽ 323 വാർഡ് കമ്മിറ്റിയും പ്രവർത്തിക്കുന്നു. വയലാർ, പള്ളിപ്പുറം, കഞ്ഞിക്കുഴി, പട്ടണക്കാട്, തണ്ണീർമുക്കം പഞ്ചായത്തുകളിൽക്കൂടി ഉടൻ ഗ്രാമപഞ്ചായത്തുതല കമ്മിറ്റി രൂപവത്കരിക്കാൻ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കലക്ടർ ടി.വി. അനുപമ നിർദേശം നൽകി. 21ന് വൈകീട്ട് ആറിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ജില്ലയിലെ 20,000 കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധജ്വാല തെളിയിക്കും. ഇതോടനുബന്ധിച്ച് വൈകീട്ട് നാലിന് കുടുംബശ്രീയുടെ 80 സി.ഡി.എസുകളിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകളിൽ മന്ത്രിമാരും എം.എൽ.എമാരും ജനപ്രതിനിധികളും ക്ലാസെടുക്കും. സ്കൂളുകളിലെ ലഹരിവിരുദ്ധ ക്ലബുകൾ സജീവമാക്കി പ്രവർത്തനം വിപുലപ്പെടുത്താനുള്ള നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറോട് കലക്ടർ നിർദേശിച്ചു. വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ജനപ്രതിനിധികൾ, വിമുക്തി ജില്ലതല സമിതി അംഗങ്ങൾ, ലൈബ്രറി കൗൺസിൽ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പ്രതിഷേധ മാർച്ച് ചേർത്തല: പാചകവാതക സിലിണ്ടർ വിലവർധനക്കെതിരെ വെട്ടക്കൽ മണ്ഡലം കോൺഗ്രസി​െൻറ നേതൃത്വത്തിൽ പോസ്റ്റ് ഒാഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് ഗ്യാസ് സിലിണ്ടറിൽ റീത്ത് സമർപ്പിച്ച് പ്രതീകാത്മകമായി പ്രവർത്തകർ അടുപ്പുകൂട്ടി പൊങ്കാലയിട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എച്ച്. സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.എ. നെൽസൺ, കെ.ബി. റഫീഖ്, സന്തോഷ്, വി.എം. ധർമജൻ, രവീന്ദ്രനാഥ്, കെ.പി. രഞ്ജിത്, കെ.ഡി. ജസ്പലാൽ, കെ.എസ്. സെബാസ്റ്റ്യൻ, വി.എം. മഹേഷ്, ജോർജ്, രാജേഷ്, റോക്സൻ, മനുജോൺ, സജീർ, അരുൺ, വൈശാഖ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story