Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅരങ്ങുവാണ്​ ആതിഥേയർ

അരങ്ങുവാണ്​ ആതിഥേയർ

text_fields
bookmark_border
കോതമംഗലം: ഓവറോൾ കിരീടത്തിലേക്ക് അടുക്കുന്ന ആതിഥേയർക്ക് 38 സ്വർണത്തി​െൻറ തിളക്കം. 371 പോയൻറുമായാണ് കോതമംഗലം ഉപജില്ല ലീഡ് ചെയ്യുന്നത്. എട്ടുസ്വർണവുമായി 79 പോയേൻറാടെ എറണാകുളം രണ്ടാം സ്ഥാനത്താണ്. 11 സ്വർണം നേടിയ പിറവമാണ് മൂന്നാമത് -69 പോയൻറ്. മൂന്നാംവട്ടവും കിരീടം ഉറപ്പിച്ച് കോതമംഗലം മാർ ബേസിൽ 135 പോയൻറുമായി മേൽക്കോയ്മ നിലനിർത്തുകയാണ്. 112 പോയൻറുമായി സ​െൻറ് ജോർജ് തൊട്ടുപിന്നിലുണ്ട്. സർക്കാർ സ്കൂളുകളായ മണീട് ജി.വി.എച്ച്.എസ്.എസും മാതിരപ്പിള്ളി ജി.വി.എച്ച്.എസ്.എസും യഥാക്രമം 54, 67 പോയൻറ് നിലയിൽ മൂന്നും നാലും സ്ഥാനത്തുണ്ട്. മൂന്ന് സ്വർണം നേടി സ​െൻറ് ജോർജി​െൻറ താരം തങ്ചം അലെർട്സൺ സിങ് മീറ്റിലെ ആദ്യ വ്യക്തിഗത ചാമ്പ്യനായി. 16 സ്വർണവും 16 വെള്ളിയും 13 വെങ്കലവുമായി 135 പോയൻറാണ് മാർ ബേസിലി​െൻറ സമ്പാദ്യം. ഒമ്പത് സ്വർണവും 18 വെള്ളിയും 13 വെങ്കലവും നേടി 112 പോയൻറുമായി സ​െൻറ് ജോർജ് തൊട്ടുപിന്നിലാണ്. 10 സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമായി 67 പോയേൻറാടെ മാതിരപ്പിള്ളിയും ഒമ്പത് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി 54 പോയേൻറാടെ മണീടും മീറ്റിലെ വേറിട്ട പോരാട്ടങ്ങളായി. രണ്ടാം ദിനത്തിൽ രണ്ട് റെക്കോഡാണ് പിറന്നത്. ജില്ല സ്കൂൾ കായികമേളയിൽ ഇതോടെ മൊത്തം എട്ട് റെക്കോഡുകളായി. സബ് ജൂനിയർ ലോങ് ജംപിൽ സ​െൻറ് ജോർജി​െൻറ തന്നെ തങ്ചം അലെർട്സൺ സിങ്ങും (6.20) ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ മാതിരപ്പിള്ളി വി.എച്ച്.എസ്.എസിലെ കെസിയ മറിയം ബെന്നിയും (39.45) ആണ് ജില്ല മീറ്റ് റെക്കോഡ് തിരുത്തിക്കുറിച്ചത്. ഉച്ചക്കുശേഷം മഴ ശക്തമായതോടെ 1500 മീറ്റർ മത്സരങ്ങൾ ശനിയാഴ്ചത്തേക്ക് മാറ്റി. 5000 മീറ്റർ നടത്തം, ട്രിപ്പിൾ, ഗ്ലാമർ പോരാട്ടമായ സീനിയർ ആൺ, പെൺ 4x 400 മീറ്റർ റിലേ എന്നിവയും ശനിയാഴ്ച നടക്കും. വൈകീട്ട് സമാപനസമ്മേളനം ജോയ്‌സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story