Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാല്​ സ്വർണവുമായി...

നാല്​ സ്വർണവുമായി ഒരുമണിപ്പൂർ വിജയഗാഥ

text_fields
bookmark_border
കോതമംഗലം: മീറ്റി​െൻറ ആദ്യ രണ്ടുദിനം പിന്നിട്ടപ്പോൾ െസൻറ് ജോർജി​െൻറ സ്വന്തം തങ്ചത്തി​െൻറ ചിരിക്ക് ട്രിപിൾ സ്വർണത്തി​െൻറ തിളക്കം. ആൺകുട്ടികളുടെ സബ്ജൂനിയർ വിഭാഗത്തിൽ പെങ്കടുത്ത മൂന്ന് മത്സരത്തിലും സ്വർണവുമായി മണിപ്പൂർ സ്വദേശിയായ തങ്ചം മുന്നിട്ടുനിന്നത്. 100മീറ്റർ ഒാട്ടം, ലോങ് ജംപ്, ഹർഡിൽസ്, റിലേ വിഭാഗങ്ങളിലാണ് തങ്ചം സ്വർണത്തിൽ മുത്തമിട്ടത്. വ്യാഴാഴ്ച ആൺകുട്ടികളുടെ 100മീറ്റർ വിഭാഗത്തിൽ 11.9 സെക്കൻഡി​െൻറ നേട്ടത്തോടെ വേഗമേറിയ താരമായ തങ്ചം അലർട്സൻ സിങ് വെള്ളിയാഴ്ച റിലേയിലും ഹർഡിൽസിലും മികവ് നിലനിർത്തി. കഴിഞ്ഞവർഷം ലോങ് ജംപിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന തങ്ചം നിലവിെല റെക്കോഡായ 6.5 മീറ്റർ തകർത്ത് സബ് ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ 6.20 എന്ന പുതിയ റെക്കോഡ് ഉയർത്തുകയും ചെയ്തു. നാലുവർഷത്തോളമായി കായികരംഗത്തുള്ള തങ്ചം മണിപ്പൂരിലെ സായ് അക്കാദമിയിൽനിന്നാണ് കേരളത്തിലെത്തുന്നത്. കഴിഞ്ഞ രണ്ടുവർഷമായി െസൻറ് ജോർജ് എച്ച്.എസ്.എസി​െൻറ പരിശീലകൻ രാജുപോളി​െൻറ ശിഷ്യനാണ്. ഇംഫാൽ വിരിബാം സ്വദേശിയായ അമരേന്ദ്രയുടെ മകനാണ്. ചിട്ടയായ പരിശീലനത്തിലൂടെ കായികമേഖലയിൽ ഉയരങ്ങൾ സ്വപ്നം കാണുന്ന ഇൗ മിടുക്കന് പിന്തുണയുമായി പരിശീലകൻ രാജുപോളും സ്കൂൾ അധികൃതരും കൂടെയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story