Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമികവ്​ തെളിയിച്ച്​...

മികവ്​ തെളിയിച്ച്​ എസ്​. ആരതി

text_fields
bookmark_border
പുന്നപ്ര: കായികമേളയിലെ ആദ്യ ഇനമായ ജൂനിയർ ഗേൾസ് ഡിസ്കസ് േത്രായിൽ മികവുതെളിയിച്ച് എസ്. ആരതി. ചേർത്തല തിരുനെല്ലൂർ ജി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിനിയായ ഇൗ മിടുക്കി ഡിസ്കസ് േത്രായിൽ ഒന്നാംസ്ഥാനത്തിനൊപ്പം ജാവലിനിൽ രണ്ടാംസ്ഥാനവും നേടി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന മത്സരത്തിൽ സ്വർണ മെഡൽ നേടിയിട്ടുണ്ട്. കഴിഞ്ഞമാസം തിരുവനന്തപുരത്ത് നടന്ന അമച്വർ മത്സരത്തിൽ സംസ്ഥാനത്ത് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്യുന്ന ശിവദാസി​െൻറയും സതിയുടെയും മകളാണ്. ജാവലിനിൽ സഫീറും ചന്ദ്രലേഖയും; ജൂനിയറിൽ പാർവതി വീണ്ടും പുന്നപ്ര: ജാവലിൻ േത്രാ സീനിയർ ആൺ വിഭാഗത്തിൽ സഫീറിന് ഒന്നാംസ്ഥാനം. ആലപ്പുഴ എസ്.ഡി.വി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. കഴിഞ്ഞ വർഷം സീനിയർ വിഭാഗത്തിൽ ചാമ്പ്യൻഷിപ് നേടിയിരുന്നു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുമ്പോൾ ജാവലിൻ, ഷോട്ടപുട്ട് മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്. സുബൈർ-ഷെമി ദമ്പതികളുടെ മകനാണ്. സീനിയർ ഗേൾസ് വിഭാഗത്തിൽ മാവേലിക്കര സ​െൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ചന്ദ്രലേഖക്ക് ഒന്നാംസ്ഥാനം. കഴിഞ്ഞ വർഷം ഹൈജംപ്, ലോങ് ജംപ്, ട്രിപ്പിൾ ജംപ് ഇനങ്ങളിൽ ചാമ്പ്യൻഷിപ് ലഭിച്ചിരുന്നു. ജൂനിയർ ഗേൾസ് ജാവലിൻ ത്രോയിൽ ഇക്കുറിയും പാർവതി എസ്. പ്രസാദ് ഒന്നാമതെത്തി. കഴിഞ്ഞവർഷം ചേർത്തല സ​െൻറ് മൈക്കിൾസിൽ നടന്ന കായികമേളയിലും ഇതേ ഇനത്തിൽ ഒന്നാമതെത്തി. ടി.സി. ഗോപിയാണ് പരിശീലകൻ. ചേർത്തല ഗവ. ഗേൾസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനിയായ പാർവതി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന വോളിബാൾ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. രാജേന്ദ്രപ്രസാദി​െൻറയും ശ്രീലേഖയുടെയും മകളാണ്.
Show Full Article
TAGS:LOCAL NEWS
Next Story